ന്യൂദൽഹി: മുന്മന്ത്രിയുമായി സര്‍ക്കാരിന്റെ ഒത്തുകളി തുറന്നുകാട്ടി സുപ്രീം കോടതി. മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മാറ്റിയ കേസില്‍ കുറ്റാരോപിതനുമായി സര്‍ക്കാര്‍ കൈ കോര്‍ക്കുകയാണോ എന്ന് ഒരു ഘട്ടത്തില്‍ കോടതി ആരാഞ്ഞു.
1990 ല്‍ വിമാനത്താവളത്തില്‍ വച്ച് ഹാഷിഷുമായി അറസ്റ്റിലായ ഓസ്ട്രേലിയന്‍ പൗരനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനായി തൊണ്ടിയായ അടിവസ്ത്രം മോഷ്ടിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ എതിര് സത്യവാങ്ങ്മൂലം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. വസ്തുതകള്‍ വ്യക്തമാണെന്നും ഇതില്‍ കൂടുതല്‍ എന്താണ് എതിര് സത്യവാങ്ങ്മൂലത്തില്‍ കേരളത്തിനു നല്കാനുള്ളതെന്നും കോടതി ആരാഞ്ഞു.
1990 ല്‍ നടന്ന കേസില്‍ ഓസ്ട്രലിയന്‍ പൗരനെ മജിസ്ട്രറ്റു കോടതി വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് 1994 ലാണ് തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയ അടിവസ്ത്രം മോഷ്ടിച്ച് പകരം മറ്റൊന്നു വച്ചു വെന്ന് അക്കാലത്ത് വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസ് ഉത്ഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: