Categories: Kerala

പ്രമുഖ സ്പോര്‍ട്സ് താരം പത്മിനി തോമസ് ബിജെപിയിലേക്ക്; ബിജെപിയില്‍ ഏത്തുന്നത് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്

കേരള സ്പോര്ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റായ പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നു. കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇത് സംബന്ധിച്ച് വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.

Published by

തിരുവനന്തപുരം: കേരള സ്പോര്ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റായ പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നു. കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇത് സംബന്ധിച്ച് വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു.

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാവായ പത്മിനി തോമസ് വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരത്ത് നിന്നും ചില പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.

1982ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലവും 4 400 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by