പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിന് നാന്ദികുറിക്കാന്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തുന്നതിനുമുമ്പേ കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തു നിന്നും നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് കെ. സുരേന്ദ്രന്. ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം മാറുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ നാളെ നടക്കുന്ന പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിയെക്കുറിച്ച് പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എസ്എഫ്ഐഒ അന്വേഷണത്തിന് എതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ തിരിച്ചടിയിലൂടെ പിണറായിയും കുടുംബവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും അഴിമതി മൂടിവയ്ക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണത്തില്‍ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനേറ്റ വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്.
എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനിയെങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം. മാസപ്പടിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് എല്‍ഡിഎഫ് സിഎഎ വിരുദ്ധ പ്രചാരണവുമായി ഇറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവല്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പകരം വര്‍ഗീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും ശ്രമിക്കുന്നത്.
എന്നാല്‍ എന്‍ഡിഎ മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാക്കും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഉയര്‍ത്തിയാവും പ്രചരണം. എന്‍ഡിഎക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്- യുഡിഎഫ് പരസ്യബാന്ധവം നിലവില്‍ വന്നു കഴിഞ്ഞു.
നിലനില്‍പ്പ് അപകടത്തിലായതോടെ ഇന്‍ഡി സഖ്യം കേരളത്തിലും യാഥാര്‍ത്ഥ്യമാക്കാനാണ് പിണറായി വിജയനും വി.ഡി. സതീശനും തീരുമാനമെടുത്തിരിക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പദ്മകുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്, ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജില്ലാ സെക്രട്ടറി റോയി മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: