കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ രണ്ടാം പ്രതി കാരി സതീഷ് എന്ന സതീഷ്കുമാറിന്റെ ശിക്ഷയും ഹൈക്കോടതി ശരിവച്ചു. പോളിന്റെ മരണം ഉറപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെ സതീഷ് കുത്തിക്കൊലപ്പെടുത്തിയെന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
ജസ്റ്റിസ് പി. ബി. സുരേഷ്കുമാറും ജസ്റ്റിസ് ജോണ്സണ് ജോണും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ശരിവെച്ചത്. കൊലപാതക കുറ്റം നിലനില്‍ക്കുമെന്നു കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: