രാത്രിയാത്രകളില്‍ അപകടങ്ങള്‍ക്ക് കാരണങ്ങളില്‍ ഒന്ന് തീവ്രപ്രകാശവുമായി എതിര്‍ദിശയില്‍ നിന്നുവരുന്ന വാഹനങ്ങളാണെന്ന് നിങ്ങളും സമ്മതിക്കും. നമ്മള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നൈമിഷിക അന്ധതയ്‌ക്ക് വിധേയരായിട്ടുള്ളവരും കുറവല്ല. വാഹനം ഓടിക്കുന്നവര്‍ക്ക് കുറച്ച് നേരത്തേക്ക് എങ്കിലും ഉണ്ടാകുന്ന ഈ അവസ്ഥയാണ് Dazzling of Light എന്ന് പറയുന്നത്. തീവ്രമായ ഇത്തരം നിയമപരമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ് ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കുറിപ്പ് ഇങ്ങനെ:
രാത്രി യാത്രകളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകൾ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ?
ഇത്തരത്തിൽ ഡ്രൈവറുടെ കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് Dazzling of light എന്ന് അറിയപ്പെടുന്നത്.
ചില സമയങ്ങളിൽ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിയാതെ വരികയും തന്മമൂലം വലിയ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഉയർന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകൾ വാഹനത്തിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.
നിങ്ങളുടെ വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടിൽ ആക്കരുത്.
*”കാത്തിരിക്കുന്ന കണ്ണുകൾ നനയാതിരിക്കട്ടെ !!!”*
പ്രതികരിക്കാൻ ഇവിടെ എഴുതുക