ഉന്നാവോ : ദരിദ്രർക്കായി ഒന്നും ചെയ്യാൻ കഴിയാത്ത കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കും വേണ്ടി ജനങ്ങൾ വോട്ട് പാഴാക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫറൂഖാബാദിലും ഉന്നാവോയിലും നടന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ സർക്കാരുകൾക്കെതിരെ ആദിത്യനാഥ് ആഞ്ഞടിച്ചു. കർഫ്യൂ ഏർപ്പെടുത്തുകയും പുരോഗതി തടയുകയും പ്രീണന നയത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരിൽ വശീകരിക്കപ്പെടരുതെന്ന് വോട്ടർമാർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉന്നാവോയിൽ 241 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടന്ന ചടങ്ങിൽ സംസാരിക്കവെ കോൺഗ്രസിലുള്ളവർക്ക് അയോധ്യയിൽ രാമക്ഷേത്രം സാധ്യമാക്കാമായിരുന്നോ എസ്പിയിലുള്ളവർക്ക് അത് നിർമ്മിക്കാമായിരുന്നോ എന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ ആരാഞ്ഞു.
ദരിദ്രർക്ക് റേഷനോ വീടോ ആരോഗ്യ സൗകര്യമോ നൽകാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ, രാമക്ഷേത്രം പണിയുന്നതിലൂടെ അവർക്ക് നിങ്ങളുടെ വിശ്വാസത്തെ മാനിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ എന്തിനാണ് നിങ്ങളുടെ വോട്ട് പാഴാക്കുകയും നിങ്ങളുടെ മേൽ അവരെ ഭാരമായി സ്വീകരിക്കുകയും ചെയ്യുന്നതെന്നാണ് യോഗി സദസിനോടായി ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: