തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി പറഞ്ഞു. പ്രൊഫ. കുമാര കേരളവര്‍മ്മ സമ്പാദനം നടത്തി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച സ്വാതിതിരുനാള്‍ കൃതികള്‍ രണ്ടാം ഭാഗം പുസ്തകം ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അവര്‍.
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രകാശനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ ആധ്യക്ഷം വഹിച്ചു. പ്രൊഫ. കുമാര കേരളവര്‍മ, അസി. ഡയറക്ടര്‍ ഡോ. ജിനേഷ് കുമാര്‍ എരമം, ശ്രീസ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളജ് വോക്കല്‍ വിഭാഗം അസി. പ്രൊഫ. ഡോ. ശ്രീദേവ് രാജഗോപാല്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം.യു. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: