ന്യൂദൽഹി: ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയുടെ ഭാരത സന്ദർശനത്തിന് നാളെ തുടക്കമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജനുവരിയിൽ ഉന്നത ഓഫീസ് ചുമതലയേറ്റതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ യാത്രയിൽ വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തെ ഭാരതം സന്ദർശിക്കുമെന്ന് ഭൂട്ടാൻ നേരത്തെ അറിയിച്ചിരുന്നു.
ടോബ്‌ഗേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിപുലമായ ചർച്ചകൾ നടത്തുമെന്നും പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ സന്ദർശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 14 മുതൽ 18 വരെ ഭൂട്ടാൻ നേതാവിന്റെ സന്ദർശനത്തിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സന്ദർശന വേളയിൽ ഭൂട്ടാൻ നേതാവും സംഘവും മുംബൈയിലേക്കും യാത്ര തിരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: