തിരുവനന്തപുരം: തലസ്ഥാനത്തെ കോര്പ്പറേഷന് പരിധിയിലെ ചില പ്രദേശങ്ങളില്‍ നാളെ ജലവിതരണം മുടങ്ങും. കേരള വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയില്‍ നിന്നും ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനില്‍ മുട്ടട ജംഗ്ഷനു സമീപവും, തട്ടിനകം പാലത്തിനു സമീപവും ചോര്‍ച്ച രൂപപെട്ടതിനെ തുടര്‍ന്ന് അടിയന്തിര അറ്റകുറ്റ പണികള്‍ നടത്തുന്നതിനാലാണ് രണ്ടു ദിവസത്തേക്ക് ജലവിതരണം മുടങ്ങുന്നത്.
14/3/2024 രാവിലെ 4 മണി മുതല്‍ 15/3/2024 രാത്രി 10 മണി വരെയാണ് പമ്പിങ്ങ് നിര്‍ത്തിവയ്ക്കുന്നത്. അതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ 16/3/24 രാത്രിയോടെ മാത്രമേ ജലവിതരണം സാധരണ നിലിയിലാകുകയുള്ളു. പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി നോര്‍ത്ത് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പേരൂര്‍ക്കട, അമ്പലമുക്ക്, ഊളമ്പാറ, ജവാഹര്‍ നഗര്‍, വെള്ളയമ്പലം, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കവടിയാര്‍, കുറവന്‍കോണം, നന്തകോട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കല്‍ കോളേജ്, കുമാരപുരം, ഉള്ളൂര്‍, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത്നഗര്‍, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, പുലയനാര്‍ക്കോട്ട, കരിമണല്‍, കുഴിവിള, മണ്‍വിള, കുളത്തൂര്‍, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സി.ആര്.പി.എഫ്, ടെക്നോപാര്‍ക്, ആക്കുളം, തൃപ്പാദപുരം, കിന്‍ഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: