മുംബൈ: പ്രവർത്തനത്തിന്റെ ആദ്യ ദിവസം 16,000-ത്തിലധികം വാഹനങ്ങൾ മുംബൈയിലെ വോർളിക്കും മറൈൻ ലൈനിനും ഇടയിലുള്ള തീരദേശ റോഡ് ഉപയോഗിച്ചതായി സിവിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, ബ്രിഹൻമുംബൈ (ബിഎംസി) ആണ് കണക്കുകൾ പുറത്ത് വിട്ടത്.
ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്ന് 12 മണിക്കൂറിനുള്ളിൽ 16,331 വാഹനങ്ങൾ ഇടനാഴിയുടെ തെക്കോട്ട് നാലുവരി പാതയിലേക്ക് പ്രവേശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്. ‘ധർമ്മവീർ സംഭാജി മഹാരാജ് തീരദേശ റോഡ്’ എന്നാണ് തീരദേശ റോഡിന് പേരിട്ടിരിക്കുന്നത്.
തീരദേശ റോഡിന്റെ 10.5 കിലോമീറ്റർ നീളമുള്ള ആദ്യ ഘട്ടം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തിങ്കളാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: