ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഒ. പനീർശെൽവവും എഎംഎംകെ സ്ഥാപകൻ ടി.ടി.വി. ദിനകരനും ബിജെപിയുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തി. ഇന്നലെ രാത്രി ഏറെ വൈകിയും ഇരു നേതാക്കളും ബിജെപി വക്താക്കളുമായി സംവദിച്ചുവെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച വൈകി തുടങ്ങിയ ചർച്ച ബുധനാഴ്ച പുലർച്ചെ വരെ നീണ്ടു. രണ്ട് ദിവസം മുമ്പ് ബിജെപി നയിക്കുന്ന എൻഡിഎയിൽ ചേരുമെന്ന് പ്രഖ്യാപിച്ച പനീർസെൽവവും ദിനകരനും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയും തമിഴ്‌നാട് അധ്യക്ഷൻ കെ. അണ്ണാമലൈയും അടങ്ങുന്ന പ്രതിനിധി സംഘവുമായി ചർച്ച നടത്തിയത്.
അതേ സമയം തന്റെ സ്ഥാനാർത്ഥികൾ രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് പനീർശെൽവം വ്യക്തമാക്കി. എഐഎഡിഎംകെയുടെ ജനപ്രിയ ചിഹ്നമായ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ തനിക്ക് നൽകുമെന്ന് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: