ഗാന്ധിനഗര്‍: 480 കോടിയുടെ മയക്കുമരുന്നുമായി പാകിസ്ഥാനി ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. കോസ്റ്റ്ഗാര്‍ഡ് നാര്‍കോട്ടിക്സ്, ഗുജറാത്ത് ഭീകരവിരുദ്ധ സേന എന്നിവര്‍ നടത്തിയ സംയുക്ത തെരച്ചിലിലാണ് ബോട്ട് പിടികൂടിയത്.
പോര്‍ബന്തറില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെ അറബിക്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തുകയും കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ എന്‍സിബിയും ഗുജറാത്ത് എടിഎസും തെരച്ചില്‍ നടത്തുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറ് പേര് പിടിയിലായി. 80 കിലോ മയക്കുമരുന്നാണ് സംഘത്തില്‍ നിന്ന് പിടികൂടിയത്. ബോട്ട് വിശദ അന്വേഷണത്തിനായി പോര്ബന്തറിലെത്തിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത് പത്താം തവണയാണ് കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എടിഎസും എന്‍സിബിയും സംയുക്ത ഓപ്പറേഷനിലൂടെ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളെ പിടികൂടുന്നത്. ഈ കാലയളവില്‍ 3,135 കോടി വിലമതിക്കുന്ന 517 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: