തിരുവനന്തപുരം: സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്ന് കേരള പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടെന്ന് അഭ്യൂഹം. മാധ്യമപ്രവര്ത്തകന് മാത്യു സാമുവലാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി തന്റെ ചാനലില്‍ പറയുന്നത്. തൃശൂരില്‍ ബിജെപിയും സിപിഎമ്മും തമ്മിലാണ് പ്രധാനമത്സരമെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.
സുരേഷ് ഗോപിയുടെ മേല്‍ക്കൈ തൃശൂര്‍ അവിടെ ശക്തമായി തുടരുകയാണ്. പ്രതാപന് അവിടെ നിന്നും ഭയന്നിട്ടാണ് പോയതെന്നും പറയുന്നു. കെ. മുരളീധരന് എത്തിയിട്ടും സുരേഷ് ഗോപിയുടെ ആധിപത്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് മുന്‍പുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പള്ളി അധികൃതരുമായി സംസാരിച്ചുവെന്നും അവരില്‍ പലര്‍ക്കും തൃശൂരിന്റെ വികസനത്തിന് വേണ്ടി നിലകൊള്ളുന്ന സുരേഷ് ഗോപി വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും മാത്യു സാമുവല്‍ പറയുന്നു.
രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് ജയിക്കും; ശശി തരൂര്‍ മൂന്നാമന്
തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ മൂന്നാം സ്ഥാനത്തേക്ക്പോകുമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇവിടെ ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ ജയിക്കും. പന്ന്യന്‍ രവീന്ദ്രന് രണ്ടാം സ്ഥാനത്ത് വരും എന്നും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: