Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ വെല്‍സ് ടെന്നിസ്: ദ്യോക്കോവിനെ ലൂക്കാ നാര്‍ദി പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 11:27 pm IST
in Sports

കാലിഫോര്‍ണിയ: ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നിസ് താരം നോവാക് ദ്യോക്കേവിച്ചിനെ ഇറ്റലിയുടെ ലൂക്കാ നാര്‍ദി അട്ടിമറിച്ചു. 20കാരനായ നാര്‍ദി ഇന്ത്യന്‍ വെല്‍സ് ടെന്നിസ് മൂന്നാം റൗണ്ടിലാണ് സെര്‍ബിയയില്‍ നിന്നുള്ള സൂപ്പര്‍ താരത്തെ തോല്‍പ്പിച്ചത്. ലോക റാങ്കിങ്ങില്‍ ഭാരതത്തിന്റെ സുമിത് നാഗലിനെക്കാള്‍ ഏറെ പുറകിലാണ് നാര്‍ദി. 123-ാമത്. സ്‌കോര്‍: 6-4, 3-6, 6-3നാണ് നാര്‍ദി വമ്പന്‍ താരത്തെ തോല്‍പ്പിച്ചത്.

ഇന്ത്യന്‍ വെല്‍സ് ഫൈനല്‍സിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ തോറ്റ് പുറത്തായതാണ് ഈ ഇറ്റലിക്കാരന്‍. യോഗ്യത നേടിയ മറ്റൊരു താരം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഫൈനല്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം റൗണ്ടിലായിരുന്നു നാര്‍ദിയുടെ ആദ്യ മത്സരം ചൈനയുടെ ചാങ് ചിചെനെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലേത്തുകയായിരുന്നു.

ഇതൊരു അത്ഭുതമായാണ് കാണുന്നത്. തന്നെ പോലൊരു 20കാരന്‍ നോവാക്കിനെ തോല്‍പ്പിക്കുകയെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല- മത്സരശേഷം നാര്‍ദി പറഞ്ഞു. 17-ാം സീഡ് താരം അമേരിക്കയുടെ ടോമി പോള്‍ ആണ് നാര്‍ദിയുടെ പ്രീക്വാര്‍ട്ടര്‍ പോരിലെ എതിരാളി. ഇന്ന് രാത്രിയാണ് മത്സരം.

എന്റെ കരിയറില്‍ ഇതുവരെ ഓരോ വര്‍ഷവും തുടങ്ങിയിട്ടുള്ളത് ഒന്നുകില്‍ ഗ്രാന്‍ഡ് സ്‌ലാം നേട്ടത്തോടെയായിരിക്കും(ഓസ്‌ട്രേലിയന്‍ ഓപ്പണ്‍) അല്ലെങ്കില്‍ ദുബായി ഓപ്പണ്‍ സ്വന്തമാക്കിക്കൊണ്ട്. ഇത്തവണ രണ്ടിലും പരാജയപ്പെട്ടു. ഇപ്പോള്‍ ഇതും. മത്സരങ്ങള്‍ അങ്ങനെയാണ് ചിലപ്പോള്‍ തോല്‍വികളും ഉണ്ടാകും. എന്റെ മികച്ച മത്സരങ്ങള്‍ ഇനിയും വരും-ദ്യോക്കോവിച്ച് മത്സരശേഷം പ്രതികരിച്ചു.

24 ഗ്രാന്‍ഡ് സ്‌ലാം കിരീടം നേടി റിക്കാര്‍ഡിട്ട ദ്യോക്കോവിച്ച് ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോടാണ് പരാജയപ്പെട്ടത്.

മൂന്നാം റൗണ്ടിലെ മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്നലെ നാലാം സീഡ് താരം റഷ്യയുടെ ദാനില്‍ മെദ്‌വെദെവ് വിജയിച്ച് മുന്നേറി. അമേരിക്കയുടെ സെബാസ്റ്റ്യന്‍ കോര്‍ഡയെ ആണ് തോല്‍പ്പിച്ചത്. ഗ്രിഗറി ദിമിത്രോവ്, ടയ്‌ലര്‍ ഫ്രിറ്റ്‌സ്, കാസ്പര്‍ റൂഡ്, ടോമി പോള്‍ എന്നിവരും പ്രക്വാര്‍ട്ടറിലേക്ക് മുന്നേറി.

വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയെ എലിസെ മെര്‍ട്ടെന്‍സ് തോല്‍പ്പിച്ചു. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്ക പരാജയപ്പെട്ടത്. സ്‌കോര്‍: 7-5, 6-4

ലോക രണ്ടാം നമ്പര്‍ താരം അരൈന സബലെങ്കയും നേരിട്ടുള്ള സെറ്റിന് മൂന്നാം റൗണ്ട് മത്സരം വിജയിച്ചു. ബ്രിട്ടന്റെ കരുത്തന്‍ താരം എമ്മാ റാഡുക്കാനുവിനെയാണ് സബലെങ്ക തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 7-5

മറ്റ് മത്സരങ്ങളില്‍ എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ച് എമ്മ നവാറോയും അന്ന ബ്ലിങ്കോവയെ തോല്‍പ്പിച്ച ഡിയേന്‍ പാരിയും സ്ലാവേന്‍ സ്റ്റെഫെന്‍സിനെ തോല്‍പ്പിച്ച് ഡാറിയ കസാറ്റ്കിനയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏഴാം സിഡ് താരമായി ഇറങ്ങിയ മാര്‍കെറ്റാ വോന്‍ഡ്രുസോവയെ 31-ാം സീഡ് താരം മാര്‍ത്താ കോസ്റ്റിയൂക്ക് പരാജയപ്പെടുത്തി.

Tags: Novak DjokovicIndian Wells TennisLuca Nardi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോക്കോവിച്ചിന് നൂറാം വിജയം

Sports

ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍

Sports

ദ്യോക്കോവിച്ച് സിന്‍സിനാറ്റി ഓപ്പണില്‍ നിന്ന് പിന്മാറി

Sports

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

Sports

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.