ഹൈദരാബാദ്: പൗരത്വ നിയമം ഭേഗദതി ചെയ്യുമെന്ന് സ്വാതന്ത്ര്യത്തിനു ശേഷം പലവട്ടം പറഞ്ഞെങ്കിലും വോട്ടുബാങ്ക്, പ്രീണനരാഷ്ട്രീയത്തിന് പ്രാധാന്യം കൊടുത്താണ് കോണ്‍ഗ്രസ് അതില്‍ നിന്നു പിന്മാറിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ, വാക്കുപാലിക്കുന്നു, ഭേദഗതി നടപ്പാക്കുന്നു. ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും മതത്തിന്റെ പേരില്‍ കൊടിയ പീഡനത്തിന് ഇരയായി ഭാരതത്തില്‍ അഭയം തേടിയവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. ഇത് മറ്റാര്‍ക്കും എതിരല്ല. ഹിന്ദു, ബുദ്ധ, ജൈന അഭയാര്‍ത്ഥികളെ പ്രധാനമന്ത്രി ആദരിച്ചിരിക്കുകയാണ്.
സ്വന്തം വിശ്വാസവും അന്തസും സംരക്ഷിക്കാനാണ് ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ത്ഥികളായി ഭാരതത്തിലേക്ക് വന്നത്. പൗരത്വം കാലങ്ങളായുള്ള അവരുടെ അവശ്യമായിരുന്നു. ഇത്രയും കാലം അതു നല്‍കിയില്ല. സ്വന്തം നാട്ടില്‍ അപമാനിതരായി കഴിയുന്നതിനു തുല്യമായിരുന്നു അവരുടെ അവസ്ഥ. അതിനാണിപ്പോള്‍ പരിഹാരമായത്, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: