തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 16 മുതല്‍ 22 വരെ നടക്കും. കരിക്കകം പൊങ്കാല 22ന് നടക്കും. രാവിലെ 10.15ന് അടുപ്പുവെട്ട്, 2.15ന് നിവേദ്യം. ക്ഷേത്രത്തിലെ രക്തചാമുണ്ഡി, ബാല ചാമുണ്ഡി, ശാസ്താവ് എന്നീ ദേവതമാരുടെ പുനഃപ്രതിഷ്ഠ 25ന് നടക്കും.
16ന് വൈകിട്ട് 6 മണിക്ക് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനവും കരിക്കകത്തമ്മ പരുസ്കാര സമര്‍പ്പണവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. കരിക്കകത്തമ്മ പുരസ്കാരം ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥിന് സമര്‍പ്പിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര സീരിയല്‍ താരം അമ്പിളിദേവി നിര്‍വഹിക്കും. ട്രസ്റ്റ് ചെയര്മാന് എം.രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, കൗണ്‍സിലര്‍ ഡി.ജി. കുമാരന്, ട്രസ്റ്റ് സെക്രട്ടറി എം. ഭാര്ഗവന് നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
17ന് വൈകിട്ട് 6ന് ചലച്ചിത്ര താരം ലക്ഷ്മി മോനോന് നയിക്കുന്ന നൃത്തസന്ധ്യ, രാത്രി 8ന് ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണിമേനോന് നയിക്കുന്ന ഗാനമേള, 18ന് വൈകിട്ട് 6 ക്ഷേത്ര നടപ്പന്തലില്‍ ചെറുശ്ശേരി കുട്ടന്മാരാരും അമ്പതോളം വാദ്യപ്രമാണിമാരും ചേര്‍ന്നൊരുക്കുന്ന പാണ്ടിമേളം, പഞ്ചാരിമേളം, 19ന് രാത്രി 8ന് ചലച്ചിത്ര പിന്നണി ഗായിക ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേള, ചലച്ചിത്രതാരം മനോജ് ഗിന്നസ് അവതരിപ്പിക്കുന്ന സംഗീത ഹാസ്യ നൃത്തവിസ്മയം പാന്‍ ഇന്ത്യന്‍ മെഗാഷോ.
21ന് രാവിലെ 8.40 ന് പുറത്തെഴുന്നള്ളിപ്പ്, രാത്രി 8.30ന് ജൂനിയര്‍ കലാഭവന്‍മണി രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന ഗാനമേള, 22ന് രാവിലെ 10.15ന് പൊങ്കാല, ഉച്ചയ്ക്ക് 2.15ന് പൊങ്കാലതര്പ്പണം, രാത്രി അത്താഴപൂജയ്ക്ക് ശേഷം ദേവിയുടെ ഉടവാള് ഗുരുസിക്കളത്തില്‍ എഴുന്നള്ളിച്ച് താന്ത്രികവിധി പ്രകാരമുള്ള ഗുരുസിയോടുകൂടി ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: