കോട്ടയും: മുന്‍കാലങ്ങളിലെ വാവിട്ട വാക്കുകള്‍ കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.മുരളീധരന്റെ ഉറക്കം കെടുത്തുന്നു. അച്ഛന് കരുണാകരനുമായി ഉടക്കിയപ്പോള്‍ ‘മരിച്ചാല്‍ കൊള്ളി വയ്ക്കാന്‍ പോലും മകനെന്ന നിലയ്ക്ക് ഉണ്ടാകില്ലെ’ന്നതടക്കമുള്ള തന്റെ ആവേശപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിക്കൊണ്ടുവരികയാണ്.
അച്ഛനെ തള്ളിപ്പറഞ്ഞയാള്‍ സഹോദരിയെ തള്ളിപ്പറയുന്നതില്‍ എന്തത്ഭുതം എന്നാണ് ട്രോളന്മാര് ചോദിക്കുന്നത്. മാത്രമല്ല വോട്ടര്‍മാരെയും ഇയാള്‍ നാളെ തള്ളിപ്പറയുമെന്നും ഇക്കൂട്ടര്‍ മുന്നറിയിപ്പു നല്കുന്നു.
സ്വന്തം വികട വാക്കുകള്‍ക്കു പുറമെയാണ് അതേ പാര്‍ട്ടിയിലെത്തന്നെ രാജ്മോഹന്‍ ഉണ്ണിത്താന് മുരളിയെക്കുറിച്ചു പറഞ്ഞ ‘ സ്തുതി ഗീതങ്ങളും’ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നത്. ‘മുരളീധരന് ആണായി ജനിച്ചത് ഭാഗ്യം. അല്ലെങ്കില്‍ അയാള്‍ ഈ പാര്‍ട്ടിയെ മൊത്തത്തില്‍ നാറ്റിച്ചേനെ’ എന്ന ഉണ്ണിത്താന്റെ പരാമര്‍ശമാണ് ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്.
പ്രസിഡന്റായിരുന്നപ്പോള്‍ കെ. മുരളീധരന് കെ. പി.സി. സി ഓഫീസില്‍ പ്രശ്നപരിഹാരത്തിനെന്ന പേരില്‍ സ്ത്രീകളെ കൊണ്ടുവരാറുണ്ടായിരുന്നെന്നും തുടര്‍ന്ന് തങ്കച്ചന് സ്ഥാനമേറ്റതോടെ ആ സ്ത്രീകളുടെ വരവു നിന്നുവെന്നും മറ്റൊരു പ്രസംഗത്തില്‍ ഉണ്ണിത്താന് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: