ന്യൂദൽഹി: കടമെടുപ്പ് പരിധിയിൽ കേരളത്തിന് സുപ്രീംകോടതിയിൽ താത്ക്കാലിക ആശ്വാസം. സംസ്ഥാനത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചു.
പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകുന്നതിൽ എന്താണ് തടസമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു. ഇപ്പോൾ നൽകുന്ന തുക അടുത്ത വർഷത്തെ സംഖ്യയിൽ ഉൾപ്പെടുത്താം. കടുത്ത നിബന്ധനങ്ങൾ അപ്പോൾ വയ്ക്കാം. തീരുമാനം ബുധനാഴ്ച രാവിലെ അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതനുസരിച്ച് 5,000 കോടി ഏപ്രിൽ ഒന്നിന് നൽകാമെന്ന് കേന്ദ്രം അറിയിച്ചു.
കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളും സമാന ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാർ കോടതിയിൽ പറഞ്ഞത്. ഏപ്രില്‍ ഒന്നിന് അയ്യായിരം കോടി കടമെടുക്കാന്‍ അനുവാദം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. ചെയ്യാന്‍ കഴിയുന്നത് പരമാവധി ചെയ്തുവെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: