ന്യൂദൽഹി: ആർജെഡി തലവൻ ലാലു പ്രസാദിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമിത് കത്യാലിന്റെ ഓഫീസുകളിലടക്കം ഇഡി റെയ്ഡ്. അനധികൃത മദ്യക്കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ദൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും ഒന്നിലധികം സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ഹരിയാന ആസ്ഥാനമായുള്ള കൃഷ്ണൻ ബിൽഡ്ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡൽഹി, ഗുരുഗ്രാം, സോനിപത്ത് എന്നിവിടങ്ങളിലെ 27 സ്ഥാപനങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം തിരച്ചിൽ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, മിസ ഭാരതി, മറ്റ് ചിലർ ഉൾപ്പെട്ട റെയിൽവേ ഭൂമി തട്ടിപ്പ് കേസിൽ കത്യാലിനെ കഴിഞ്ഞ വർഷം കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: