ന്യൂദല്‍ഹി: ലോക്സഭയിലേക്ക് മത്സരിക്കുന്നതിനായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവച്ചു. ഗവര്‍ണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നല്കി സമര്‍പ്പിച്ചത്. ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. കുരുക്ഷേത്രയില്‍ നിന്നുള്ള എം.പി. നായബ് സിങ് സൈനിയെയാണ് ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മനോഹര്‍ലാല്‍ ഖട്ടറിനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കും.
2019 ഒക്ടോബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റില്‍ 40 സീറ്റാണ് ബിജെപി നേടിയത്. ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി(ജെജെപി)യുടെ 10 എംഎല്‍എമാരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു.
നിലവില്‍ ഹരിയാനയിലെ 10 ലോകസഭാ സീറ്റും ബിജെപിയ്ക്കാണ്. റോഥക് ഒഴികെ എല്ലായിടത്തും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടു തേടിയാണ് ബിജെപി ഹരിയാന തൂത്തുവാരിയത്. കര്‍ണാലില്‍ 70.08 ശതമാനം വോട്ടാണ് ബിജെപിയക്ക് കിട്ടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: