തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് അംഗീകാരം നഷ്ടമായ ഇടതു യൂണിയന്‍ എൻ.എഫ്.പി.ഇയുടെ കലണ്ടറുകളും പോസ്റ്ററുകളും പോസ്‌റ്റോഫീസില്‍ പ്രദര്‍ശിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തിയ കര്‍ഷക സമരത്തിന് ഫണ്ട് ചെയ്തതിന്റെ പേരിലാണ് എൻ.എഫ്.പി.ഇക്കെതിരെ നടപടിയെടുത്തത്.
സംഘടനയുടെ പോസ്റ്ററുകളും ബാനറും നോട്ടീസും പോസ്റ്റ് ഓഫീസുകളില്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. കൊടികളോ ചിഹ്നമോ മറ്റ് പ്രചരണ സാമഗ്രികളോ ഉപയോഗിക്കരുത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ഇപ്പോഴും ഇടതു സംഘടന പോസ്റ്റ് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്ന നാടകം കളിച്ചതിന്റെ പേരിലും സംഘടന നടപടി നേരിട്ടിട്ടുണ്ട്. പാര്‍ലമെന്റിനെയും കേന്ദ്ര മന്ത്രിമാരെയും വികലമായി ചിത്രീകരിച്ചതിനും സംഘടനയ്‌ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഇറക്കിയ കലണ്ടര്‍ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. വിലക്കുകള്‍ ലംഘിച്ച് ഇപ്പോഴും അംഗീകാരം നഷ്ടപ്പെട്ട സംഘടനയുടെ കലണ്ടര്‍ പോസ്റ്റ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിനെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവ് ഇറക്കിയിട്ടും തുടര്‍നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുകയാണ്.
മന്ത്രിയുടെ ഉത്തരവ് ചില ഇടത് അനുകൂല ഓഫീസര്‍മാരുടെ സഹായത്തോടെ ലംഘിക്കപ്പെടുകയാണ്. നിരോധിത സംഘടനയുടെ ചിഹ്നം ഉള്ള കലണ്ടര്‍, കൊടികള്‍, നോട്ടീസ് ബോര്‍ഡ് എന്നിവ ഓഫീസുകളില്‍ ഉപയോഗിക്കുന്നത് നിയവിരുദ്ധമാണെന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: