ന്യൂദൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച രണ്ടാം യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പട്ടികയിൽ ഇതിനോടകം ഉൾപ്പെട്ട് പോയിരുന്നു.
അന്തിമ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പുകൾ നടത്താനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം ഇപ്പോൾ. ചർച്ചയ്‌ക്ക് വന്ന സംസ്ഥാനങ്ങളിൽ മഹാരാഷ്‌ട്ര, കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവ ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം യോഗത്തിന് മുന്നോടിയായി ഹരിയാന ഉപമുഖ്യമന്ത്രിയും ജനനായക് ജനതാ പാർട്ടി നേതാവുമായ ദുഷ്യന്ത് ചൗട്ടാല, സംസ്ഥാനത്തെ രണ്ട് സഖ്യകക്ഷികൾക്കിടയിൽ സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി ചർച്ച നടത്തുകയും ചെയ്തു.
ഹരിയാനയിൽ പരമാവധി സീറ്റുകൾ നേടി വിജയം ഉറപ്പിക്കാനാണ് ദുഷ്യന്ത് ചൗട്ടാല ലക്ഷ്യമിടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: