ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വായപകൾക്ക് അപേക്ഷിക്കുന്നതിനും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും ഉൾപ്പെടെ നിരവധി സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് പാൻകാർഡ് നിര്ർബന്ധമാണ്.രാജ്യത്ത് നികുതി അടയ്‌ക്കേണ്ടതായ വരുമാനം നേടുന്ന ഏതൊരു വ്യക്തിയ്‌ക്കും പാൻകാർഡ് നിർബന്ധമാണ്. എന്നാൽ ഒരു വ്യക്തിക്ക് ഒന്നിലധികം പാൻകാർഡുകൾ ഉണ്ടെങ്കിൽ ഇത് നിയമലംഘനമാണ്. ആദായനികുതി വകുപ്പ് പരാമർശിച്ചിരിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഒരു വ്യക്തി ഒന്നിലധികം പാൻകാർഡുകൾ കൈവശം വയ്‌ക്കുന്നതും തെറ്റാണ്. ഇത്തരത്തിൽ ഒന്നിലധികം പാൻകാർഡുകൾ ഉപയോഗിച്ചാൽ ആദായനികുതി നിയമത്തിന്റെ ലംഘനമായേ കണക്കാക്കൂ. ഇത് കണ്ടെത്തുന്ന പക്ഷം പിഴ നൽകേണ്ടതായി വരും.
1971-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിക്കും.ഒന്നിലധികം പാൻകാർഡുകൾ കൈവശം വയ്‌ക്കുന്ന വ്യക്തിയ്‌ക്ക് 10,000 രൂപ വരെ പിഴ ചുമത്തിയേക്കാം. ഒന്നിലധികം പാൻകാർഡുകൾ കൈവശം വയ്‌ക്കുന്നവർ ഒന്ന് സറണ്ടർ ചെയ്യണം.
പാൻകാർഡ് ഓൺലൈൻ മുഖേന സറണ്ടർ ചെയ്യേണ്ടത് ഇങ്ങനെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക