Categories: Career

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 625 ഒഴിവുകൾ

Published by

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിലായി 625 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ വ്യവസ്ഥയിലാണ് നിയമനം.

ഹൈദരാബാദ്, ബെംഗളൂരു യൂണിറ്റുകളിലും എച്ച്എൽഎസ് ആൻഡ് എസ്സിബി സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റുകൾക്ക് കീഴിൽ രാജ്യത്തെ വിവിധയിടങ്ങളിലുള്ള പ്രോജക്ടുകളിലാണ് നിയമനം. ട്രെയിനി എഞ്ചിനീയർ തസ്തികയിൽ കേരളത്തിലും അവസരമുണ്ട്. ട്രെയിനി എഞ്ചിനിയർ തസ്തികയിൽ 517 ഒഴിവുകളാണ് ഉള്ളത്. കേരളം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ശമ്പളം. ആദ്യവർഷം 30,000 രൂപയും രണ്ടാം വർഷം 35,000 രൂപയും മൂന്നാം വർഷം 40,000 രൂപയുമാണ് ശമ്പളം.

ഫീൽഡ് ഓപ്പറേഷൻ എഞ്ചിനീയറിൽ 29 ഒഴിവുകളാണുള്ളത്. 60,000-80,000 രൂപയാണ് ശമ്പളം. പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ 26 ഒഴിവുകൾ. 40,000-55,000 രൂപ വരെ ശമ്പളം. സീനിയർ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ 24 ഒഴിവുകളാണ് ഉള്ളത്. ബെംഗളൂരു യൂണിറ്റിലാണ് നിയമനം. 30,000-1,20,000 രൂപ വരെയാണ് ശമ്പളം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് www.bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by