മുംബൈ: കോണ്‍ഗ്രസിന് പിന്നാലെ സഖ്യകക്ഷികളും കൊഴിയുന്നു. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ നിന്ന് എംഎല്‍എ രവീന്ദ്ര വായ്ക്കര്‍ രാജിവച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ ചേര്‍ന്നു. മുംബൈ ജോഗേശ്വരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് രവീന്ദ്ര വായ്ക്കര്‍.
കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത മീറ്റിങ്ങില്‍ വായ്ക്കര്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ വര്ഷയില് വച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് വായ്ക്കര്‍ ശിവസേനയില്‍ ചേര്‍ന്നത്. നാല് തവണ ജോഗേശ്വരി മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയ വായ്ക്കര്‍ നാല് തവണ ബിര്ഹംമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കൗണ്‍സിലറുമായിരുന്നു.
മഹാരാഷ്ട്രയുടെ വികസനത്തിന് വേഗം കൂടിയത് ഷിന്‍ഡെയുടെ നേതൃത്വത്തിലാണെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം വായ്ക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: