റിയാദ്: റിയാദില്‍ നടക്കുന്ന ഡീപ്ഫാസ്റ്റിന്റെ രണ്ടാം പതിപ്പില്‍ സൗദി അറേബ്യയിലെ ആദ്യ പുരുഷ ഹ്യൂമനോയിഡ് റോബോട്ടായ ‘മുഹമ്മദിനെ’ അവതരിപ്പിച്ച വേദിയില്‍ നടന്ന സംഭവമാണ് വിവാദത്തിലകപ്പെട്ടതും പിന്നീട് വൈറലായി മാറിയതും.
സംഭവം ഇങ്ങനെയാണ്, ഡീപ് ഫാസ്റ്റിന്റെ രണ്ടാംപതിപ്പില്‍ സൗദി അറേബ്യ തങ്ങളുടെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടായ മുഹമ്മദിനെ അവതരിപ്പിച്ചു. ലോഞ്ചിംഗിനിടെ വനിതാ റിപ്പോര്‍ട്ടറായ റവ്യ കാസെം റോബോട്ടിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു. ഈ സമയം റോബോട്ടിന്റെ കൈകള്‍ റിപ്പോര്‍ട്ടറുടെ ബാക്ക് സൈഡില്‍ അനുചിതമായി സ്പര്‍ശിച്ചു ആ സമയം തന്നെ റിപ്പോര്‍ട്ടര്‍ കുറച്ച് അകന്നുനിന്നായി പിന്നെ സംസാരം. എന്തായാലും വീഡിയോ വൈറലായി.
ഹ്യൂമനോയ്ഡ് മുഹമ്മദിന് അസാധാരണമായ മോട്ടോര്‍ സ്‌കില്ലുകള്‍ മനുഷ്യരുമായി എളുപ്പത്തിലും സ്വാഭാവികമായും ഇടപെടലുകള്‍ സാധ്യമാക്കുന്നു, മുഖഭാവങ്ങള്‍, ചുണ്ടുകളുടെ ചലനം എന്നിവ സാധ്യമാകുന്ന മനുഷ്യ റോബോട്ടാണിത്. മനുഷ്യര്‍ക്ക് അപകടകരമായ സാഹചര്യങ്ങളില്‍ പോലും കൃത്യതയോടെ ജോലികള്‍ ചെയ്യാന്‍ ഈ റോബോട്ടിന് സാധിക്കും. എന്നൊക്കെയാണ് സൗദി അവകാശപ്പെടുന്നത്.
എന്തൊക്കയായാലും വീഡിയോ വൈറലായതോടെ സാങ്കേതിക തകരാര്‍ പറഞ്ഞ് അധികൃതര്‍ തലയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക