ന്യൂദല്‍ഹി : രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനായി ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ വിശദാംങ്ങള്‍ ചൊവ്വാഴ്ച തന്നെ കൈമാറാന്‍ സര്ക്കാര‍് ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബിഐ)യോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.
ആരുടെ ബോണ്ട് എത് രാഷ്‌ട്രീയ പാർട്ടിക്ക് നല്‍കിയെന്ന വിവരം പുറത്ത് വരില്ല
കാരണം സംഭാവന ചെയ്തയാളുടെ കെവൈസിയും ഏത് രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കാണ് ഇയാള്‍ സംഭാവന നല്‍കിയത് എന്ന കാര്യവും വേര്‍തിരിച്ചെടുക്കാനാണ് എസ് ബി ഐ സുപ്രീംകോടതിയോട് സമയം ചോദിച്ചത്. എന്നാല്‍ ഇത് വേര്‍തിരിക്കാനൊന്നും പറഞ്ഞിട്ടില്ലെന്നും ഇലക്ടറല്‍ ബോണ്ട് വഴി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരുടെ പേര് മാത്രമേ ചോദിച്ചിട്ടുള്ളൂവെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. അപ്പോള്‍ ആ വിശദാംശങ്ങല്‍ മാത്രമേ എസ് ബി ഐ ചൊവ്വാഴ്ച നല്‍കൂ. ഇതില്‍ നിന്നും ഇന്നയാള്‍ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി ഇത്ര സംഭാവന നല്‍കി എന്ന് പറഞ്ഞ് ചെളിവാരിയെറിയാമെന്ന മോഹമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്ട്ടികളുടെ മനസ്സില്‍. എന്നാല്‍ ചൊവ്വാഴ്ച എസ് ബിഐ നല്‍കുന്ന വിശദാംശങ്ങള്‍ ആര് ഏത് പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കി എന്നറിയാല്‍ കഴിയില്ല. എത്ര സംഭാവനകള്‍ ആരൊക്കെ നല്‍കി എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ.
എസ് ബിഐ സമയം നീട്ടിച്ചോദിച്ചത് അനുവദിക്കാതെ സുപ്രീംകോടതി
ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങൾ കൈമാറാന്‍ എസ് ബിഐ സുപ്രീംകോടതിയോട് സമയം നീട്ടിച്ചോദിച്ചിരുന്നു. എന്നാല്‍ സമയം നീട്ടി നല്‍കാനാവില്ലെന്ന് തിങ്കളാഴ്ച സുപ്രീംകോടതി അറിയിച്ചു. എസ്ബിഐയുടെ ഈ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ ചൊവ്വാഴ്ച കൈമാറണമെന്ന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങൾ മാര്‍ച്ച് 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ബോണ്ട് വാങ്ങിയവരുടെയും രാഷ്‌ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ്ബിഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ കൈവശമുള്ളതിനാല്‍ ചൊവ്വാഴ്ച തന്നെ അത് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: