തൃപ്രയാര്‍ : മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമായ നാട്ടിക ബീച്ചിലെ മിനി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സുരേഷ് ഗോപി. ജയിച്ചാല്‍ പ്രഥമ പരിഗണന നല്കുന്ന പദ്ധതികളിലൊന്നാകും ഇത്. തീരദേശത്തെ വോട്ടര്‍മാരെ നേരില്‍ കാണാനെത്തിയതായിരുന്നു അദ്ദേഹം.
ആവേശോജ്ജ്വലമായ സ്വീകരണമാണ് തീരദേശത്ത് സുരേഷ് ഗോപിക്ക് ലഭിച്ചത്. തുടര്‍ച്ചയായി കടല്‍ ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവര്‍ തങ്ങളുടെ വിഷമങ്ങള്‍ സുരേഷ് ഗോപിയുമായി പങ്കുവെച്ചു. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് നാട്ടികയില്‍ പര്യടനം തുടങ്ങിയത്. തൊഴിലുറപ്പ് തൊഴിലാലികളുടെ യോഗത്തിലും എസ്എന്‍ഡിപി പ്രവര്‍ത്തക സംഗമത്തിലും പങ്കെടുത്തു.
നമ്പിക്കടവില്‍ മത്സ്യത്തൊഴിലാളുകളുമായി സംവദിച്ചു. പഴച്ചോട്, വട്ടപ്പരത്തി, തിരുപഴഞ്ചേരി തുടങ്ങിയ കോളനികളില്‍ സമ്പര്‍ക്കം നടത്തി. വലപ്പാട് കൃസ്ത്യന്‍ പള്ളിയും സന്ദര്‍ശിച്ചു. വൈകിട്ട് അന്തിക്കാട് നടന്ന റോഡ് ഷോയിലും പങ്കെടുത്തു. മറ്റ് പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തിയവര്‍ക്ക് അന്തിക്കാട് നടന്ന പരിപാടിയില്‍ സുരേഷ് ഗോപി അംഗത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: