ന്യൂദൽഹി : അനുകമ്പ ലോകത്തിന്റെ പുതിയ സംസ്‌കാരമാകുമെന്നും യുവാക്കൾ അതിനെ മുന്നോട്ട് കൊണ്ടുപോകുമെന്നും സമാധാനത്തിനുള്ള നോബൽ ജേതാവ് കൈലാഷ് സത്യാർത്ഥി. ചിൽഡ്രൻസ് ഫൗണ്ടേഷനിൽ നടന്ന നാലാമത് ‘ലൗറേറ്റസ് ആൻഡ് ലീഡേഴ്‌സ് ഫോർ ചിൽഡ്രൻ’ കോൺക്ലേവിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്ക് ദയനീയമായ ഒരു ലോകം സൃഷ്ടിക്കാതിരിക്കാനും അനീതിയും അതിക്രമങ്ങളും ഇല്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനുമാണ് തന്റെ കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷൻ പ്രസ്ഥാനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഞാൻ ചൂഷണമില്ലാത്ത, അനീതിയില്ലാത്ത, അതിക്രമങ്ങളില്ലാത്ത ഒരു ലോകത്തെ തങ്ങൾ സ്വപ്നം കാണുന്നതായും അദ്ദേഹം വ്യക്തമായി.
കൂടാതെ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെയാണ് ഞാൻ സ്വപ്നം കാണുന്നത്. ഒരുമിച്ച് പ്രവർത്തിക്കാൻ പഠിക്കുന്ന ഒരു ലോകം യാഥാർത്ഥ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: