‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിലെ റിയര്‍ അഡ്മിറല്‍ ലൂയിസ് സ്ട്രോസിനെ എന്ന കഥപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച സഹനടനുള്ള ഓസ്കാര്‍ പുരസ്കാരം നേടി റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ആര്‍ഡിജെ). ഇത് താരത്തിന്റെ ആദ്യ ഓസ്കാര്‍ അംഗീകാരം കൂടിയാണ്. തന്റെ ആദ്യത്തെ അക്കാദമി അവാര്‍ഡ് നോമിനേഷനു കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ആര്ഡിജെയ്ക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.
ഹോളിവുഡിലെ ഏറ്റവും അനുയോജ്യമായ നടന്മാരില് ഒരാളായി അംഗീകരിക്കപ്പെട്ടിട്ടും, റോബര്‍ട്ട് ഡൗണി ജൂനിയറിന് ഒരു അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നില്ല. മുമ്പ്, ‘ചാപ്ലിന്’ എന്ന ചിത്രത്തിന് 1993ല്‍ മികച്ച നടനുള്ള നോമിനേഷനുകളും 2008ല്‍ ‘ട്രോപിക് തണ്ടര്‍’ എന്ന ചിത്രത്തിന് മികച്ച സഹനടനുമായി നോമിനേഷന് എത്തിയിരുന്നെങ്ങിലും അവാര്‍ഡ് ലഭിച്ചിരുന്നില്ല.
ഒരുപാടു സന്തോഷത്തോടെയാണ് അദേഹം അവാര്‍ഡ് വാങ്ങിയത്. തുടര്‍ന്ന് അദേഹത്തിന്റെ നര്‍മ്മം കലര്‍ന്ന സ്ഥിരം രീതിയില്‍ നന്ദി പ്രസംഗം നടത്തുകയും ചെയ്തു. അക്കാദമിയോട് നന്ദി പ്രകടിപ്പിക്കുന്നതിന് മുമ്പ്, ‘എന്റെ ഭയങ്കരമായ ബാല്യത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞു കൊണ്ടാണ് അദേഹം പ്രസംഗം ആരംഭിച്ചത്. ലഹരികടത്തിനും ഉപയോഗത്തിലും അകപ്പെട്ടുപോയ ഒരു യൗവനമാണ് അദേഹത്തിന് ഉണ്ടായിരുന്നത് അത് സൂചിപ്പിക്കുന്നതിനാണ് അദേഹം അത്തരത്തില്‍ സംസാരിച്ചു തുടങ്ങിയത്.
വീണ്ടെടുപ്പിനുള്ള തന്റെ വ്യക്തിപരമായ യാത്രയില്‍ അവളുടെ പങ്ക് അംഗീകരിച്ചുകൊണ്ട് അദ്ദേഹം ഭാര്യ സൂസനോട് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. മാര്‍വെല്‍ സിനിമകളില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ അയണ്മാന് (Iron Man) അദേഹത്തിന്റെ കരിയറിലെ വഴിതിരിവാണ്. ഇതിനു മുറമെ സിനിമകളില്‍ ഷെര്‍ലക്ക് ഹോംസ് എന്ന് കഥപാത്രത്തെ അവതരിപ്പിച്ചതിലും അദേഹം ജനമനസ് കീഴടക്കിയിരുന്നു. ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ചിത്രമായ ‘ഓപ്പണ്‍ഹൈമര്‍’ ആകെ 13 ഓസ്കാര്‍ അവാര്‍ഡുകളാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: