തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ തീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകള്‍ നിരീക്ഷിക്കാനും വിശകലനം ചെയ്ത് ഡേറ്റ തയാറാക്കുന്നതിനും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്കാഡ് കൂടുതല്‍ നടപടിയിലേയ്ക്ക്.
്ഇതിനായി ഇസ്രയേല്‍ നിര്‍മിത സോ ഫ്റ്റ്വെയറുകള് വാങ്ങാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. പോസ്റ്റിന്റെ സ്വഭാവം. പോസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന പിന്തുണ. കൂടുതല്‍ പോസ്റ്റ് ഏതുമേഖലയില്നിന്ന്, പോസ്റ്റ് ഇടുന്നവരുടെയും പിന്തുണ നല്കുന്നവരുടെയും പ്രായം, കമന്റു്കളുടെ എണ്ണം തുടങ്ങിയ ഡേറ്റ തയാറാക്കും.
1.20 രൂപ ചെലവില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിജി പി നല്കിയ പുതുക്കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സംസ്ഥാന ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാങ്ങുന്നത്. പോസ്റ്റുകള്‍ വിശകലനം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍ക്കു മാത്രമായി 74 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നതും രാജ്യത്തെ നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായ തകര്‍ക്കുന്ന പോസ്റ്റുകള്‍ ചില ഫെയിസ്ബുക്ക് ഉപയോക്താക്കളും വാര്ത്താപോര്ട്ടലുകളും പങ്കുവെക്കുന്നുണ്ട്. ഇത് ക്രമസമാധാനത്തേയും നിയമപരിപാലനത്തെയും ബാധിക്കുന്നു.
വര്‍ഗീയതീവ്രവാദ സ്വഭാവമുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ അന്വേഷണവും ഐ.ടി ആക്ട് പ്രകാരം കേസുമാണ് എടുക്കുക. പ്രായപൂര്‍ത്തിയാവാത്തവരും വാട്സ്ആപ് വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: