Categories: Travel

വേനലവധി വരുന്നു; ടൂര്‍ പ്ലാന്‍ ചെയ്ത് കെ.എസ്.ആര്‍.ടി.സി

Published by

കോട്ടയം: കുട്ടികളേ, പരീക്ഷകഴിഞ്ഞാലുടന്‍ ഒന്നു ചില്ലാവാന്‍ റെഡിയായിക്കോളൂ. മനസു കുളിര്‍പ്പിക്കുന്ന വിനോദയാത്രാ പദ്ധതികളുമായി കെ.എസ്.ആര്‍.ടി സി. നിങ്ങള്‍ക്കൊപ്പമുണ്ട്.
പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും പേരുകേട്ട മൂന്നാറിലെ ഉള്‍ഗ്രാമമായ വട്ടവടയിലേക്കാണ് പാല കെ.എസ് ആര്‍.ടി.സി. ഡിപ്പോയുടെ ഈ സീസണിലെ ആദ്യ വിനോദയാത്ര.

പോകാന്‍ താത്പര്യമുള്ളവര്‍ക്ക് 8921531106 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് ബുക്കുചെയ്യാം. മറ്റ് ഡിപ്പോകളും സമാനമായ യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അതത് ഡിപ്പോകളില്‍ വിളിച്ചാല്‍ അറിയാം.

എന്നാല്‍ സാഹസിക ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമായ ഗവിയിലേക്കടക്കം, വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യാത്ര താത്കാലികമായി നിറുത്തി വച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts