എല്ലാ ശനിയാഴ്ചയും അവധിയാക്കുകയും 17 ശതമാനം ശമ്പള വര്‍ദ്ധന പ്രഖ്യാപിക്കുകയും ചെയ്തതോടെ ബാങ്കിംഗ് മേഖല തൊഴിലന്വേഷകരുടെ സ്വപ്ന മേഖലയായി. ഇടക്കാലത്ത് ബാങ്കിംഗ് രംഗത്തേക്കാള്‍ ആകര്‍ഷകമായിരുന്നു ഐ. ടി മേഖല. തൊഴില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും ആഴ്ചയില്‍ രണ്ട് അവധി ലഭിക്കുന്നത് വലിയ ആശ്വാസമായാണ് യുവാക്കള്‍ കാണുന്നത്.
പുതിയ ശമ്പളപരിഷകരണത്തിൽ ബാങ്ക് ജീവനക്കാര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിനൊപ്പം ക്ലറിക്കല്‍ തസ്തികയുടെ ജോലി പേര് കസ്റ്റമര്‍ സര്‍വീസ് അസോഷ്യേറ്റ് എന്നാക്കിയതും ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകരുന്നു.
ഐ.ടി.രംഗത്തെ അപേക്ഷിച്ച് ജോലി സ്ഥിരതയാണ് ബാക്കിംഗ് മേഖലയെ ആകര്‍ഷകമാക്കുന്ന മറ്റൊരു സുപ്രധാന ഘടകം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: