ബെംഗളൂരു: കമ്പനിയിലെ 25 ശതമാനം ജീവനക്കാര്‍ക്ക് ഫെബ്രുവരി മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് ബൈജൂസ്. കമ്പനിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക് മാത്രം മുഴുവന്‍ തുകയും നല്‍കുമെന്ന് മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബാക്കിയുള്ള 75 ശതമാനം ആളുകള്‍ക്ക് ഫെബ്രുവരി മാസത്തെ പകുതി ശമ്പളവും നല്‍കും.
വെള്ളിയാഴ്ച പൊതു അവധിയും പിറ്റേന്ന് രണ്ടാംശനിയും ആയതിനാലാണ് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ വൈകിയത്. തിങ്കളാഴ്ചയോടെ ജീവനക്കാരുടെയെല്ലാം അക്കൗണ്ടിലേക്ക് പറഞ്ഞത് പ്രകാരമുള്ള ശമ്പളം ലഭ്യമാക്കുമെന്ന് ബൈജൂസ് മാനേജ്മെന്റ് അറിയിച്ചു.
കമ്പനിയിലെ നിക്ഷേപകര്‍ ഇടപെട്ട് ഫണ്ട് രൂപീകരണം തടഞ്ഞിരിക്കുകയാണ്. അതാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് വൈകിയത്. നിക്ഷേപകരുടെ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നത് കമ്പനിയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ച് കമ്പനിയെ സാധാരണഗതിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: