ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദി രാഹുല്‍ ഗാന്ധിയെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. രാഹുല്‍ ഉള്ളിടത്തോളം പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ല. ഇന്ദിരി, രാജീവ്, സോണിയ എന്നിവര്ക്കൊപ്പമുണ്ടായിരുന്ന നേതാക്കള്‍ ഇന്ന് അപമാനിക്കപ്പെടുകയാണെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു. സംഭാലിലെ എച്ചോഡ കംബോഹിലെ കല്‍ക്കി ധാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന്റെ മാനസിക നില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയുന്ന അവസ്ഥയിലാണ് അദ്ദേഹം ഇപ്പോള്‍. ദേശീയ പ്രതികമായ ശ്രീരാമനും സനാതന ധര്‍മത്തിനും വിരുദ്ധമായ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി.
കമല്‍നാഥ്, ദിഗ്വിജയ്, ജിതിന് പ്രസാദ, ആര്.പി.എന്‍. സിങ്, ആനന്ദ് ശര്‍മ, സുസ്മിതാ ദേവ്, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കളോട് സംസാരിച്ചാല്‍ സത്യം വെളിപ്പെടുമെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. ഇന്‍ഡി സഖ്യം കള്ളന്മാര് ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടുകെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
ആരാണ് പരസ്പരം പുറകില്‍ നിന്ന് കുത്തുന്നതെന്ന സംശയത്തിലാണ് ഇന്‍ഡി സഖ്യത്തിലുള്ളവര്‍. ഇന്‍ഡി സഖ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മത്സരിക്കാനാവില്ല. ജനങ്ങള്‍ മോദിക്കൊപ്പമാണ്. മൂന്നാം തവണയും മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മായാവതി ബുദ്ധിമതിയാണ്, കള്ളന്മാരുടെ കൂട്ടത്തില്‍ ചേരരുതെന്ന് അവര്‍ക്കറിയാം. അവര്‍ ഇന്‍ഡി സഖ്യത്തില്‍ ചേരില്ലെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു.
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. രാഹുലാണ് ഈ കപ്പല്‍ മുക്കുന്നത്. മുങ്ങുന്നതിനു മുമ്പ് രക്ഷപ്പെടുകയാണ് പലരും. ഭാരതത്തില്‍ സനാതന ധര്മത്തിന് എതിരെ നില്ക്കുന്ന ഒരു പാര്‍ട്ടിയില്‍ എങ്ങിനെ പ്രവര്‍ത്തിക്കും. കഴിഞ്ഞ പത്തു വര്‍ഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു രാജ്യത്തിന്റെ ഭാഗ്യമാണ്, പ്രത്യേകിച്ച് ബംഗാളിന്റെ ഭാഗ്യമാണ്. അല്ലായിരുന്നെങ്കില്‍ ബംഗാള്‍ ഇപ്പോള്‍ ബംഗ്ലാദോശ് ആവുമായിരുന്നു, ആചാര്യ പ്രമോദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: