ഹൈദരാബാദ് : മുന്‍ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയും നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ബിജെപിയുമായി സഖ്യം ഉറപ്പിച്ചു. ആന്ധ്രയിലെ ആകെയുള്ള 25 സീറ്റുകളില്‍ 17 സീറ്റുകളില്‍ തെലുഗുദേശം മത്സരിക്കും. രണ്ട് സീറ്റുകളില്‍ പവന്‍ കല്യാണിന്റെ ജനസേനാപാര്‍ട്ടി (ജെഎസ് പി) മത്സരിയ്‌ക്കും. കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് ലോക് സഭാ സീറ്റുകള്‍ പങ്കിടുന്നതില്‍ അന്തിമധാരണയായത്.
ബിജെപി ആറ് സീറ്റുകളില്‍ മാറ്റുരയ്‌ക്കും. ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. ഇതിലും തെലുഗുദേശം-ജനസേനാപാര്ട്ടി- ബിജെപി സഖ്യം തുടരും. ആകെ 175 സീറ്റുകളാണ് ആന്ധ്രയിലെ നിയമസഭയില്‍ ഉള്ളത്. നിയമസഭയിലേക്കുള്ള സീറ്റ് വിഭജനം അടുത്ത ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
2018ല്‍ ആന്ധ്രയ്‌ക്ക് പ്രത്യേകസംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പുറത്തുപോയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തിപരമായ അഭിപ്രായഭിന്നത മൂലമല്ല അന്ന് ബിജെപിയുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചതെന്നും രാഷ്‌ട്രീയമായ അഭിപ്രായഭിന്നതായായിരുന്നുവെന്നും ഇന്ന് ബിജെപിയുമായുള്ള ബന്ധം സുദൃഢമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: