തൃശൂര്‍: സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും ആവേശപൂര്‍വ്വമുള്ള വരവേല്പ്. കഴിഞ്ഞ ദിവസം തൃശൂരിലെ ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ച സുരേഷ് ഗോപിയെ കാത്ത് നൂറുകണക്കിന് സ്ത്രീകളാണ് കാത്ത് നിന്നത്.
സുരേഷ് ഗോപിയെ കണ്ടപ്പോള്‍ സെല്‍ഫിയെടുക്കാനും മറ്റും വലിയ തിരക്ക്. സുരേഷ് ഗോപിയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാനും സ്ത്രീകള്‍ കുട്ടികള്‍ക്കൊപ്പം തിക്കിത്തിരക്കുകയായിരുന്നു.
സുരേഷ് ഗോപി ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. ” ഞാന്‍ വോട്ടിനല്ല വന്നത്. ഒരു കാര്യം മാത്രം ഞാന്‍ ആവശ്യപ്പെടുന്നു. എന്നെ വിജയിപ്പിക്കണം. ” സ്ത്രീകള്‍ ആശാവഹമായ പ്രതികരണമാണ് നല്‍കിയത്.
തൃശൂരിലെ കട്ടുങ്ങച്ചിറ മുസ്ലിം പള്ളി സന്ദര്‍ശിച്ച് സുരേഷ് ഗോപി പറഞ്ഞത്
തൃശൂര്‍ ജില്ലയിലെ കട്ടുങ്ങച്ചിറ മുസ്ലിം പള്ളിയും സുരേഷ് ഗോപി സന്ദര്‍ശിച്ചു. അവിടുത്തെ ഉസ്താദുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഉസ്താദ് അദ്ദേഹത്തിന് കാരയ്ക്കയും തണുത്തവെള്ളവും നല്കി സ്വീകരിച്ചു. “പിന്തുണയ്ക്കണം. രാഷ്ട്രീയം മാറ്റിവെച്ച് വോട്ട് ചെയ്യണം. എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. എന്തായാലും എന്നെ പിന്തുണയ്ക്കണം. എന്തായാലും ദ്രോഹമാവില്ല. ഞാന്‍ കേരളത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കുന്ന തൃശൂരിന്റെ എംപിയായിരിക്കും. ജാതി ഉള്ളവര്‍ക്കും ജാതി ഇല്ലാത്തവര്‍ക്കും തുല്യമായി പങ്കുവെയ്ക്കാന്‍ പറ്റുന്ന വികസനത്തിന് നില്ക്കും. പ്രീണനം ഇല്ല. അധസ്ഥിതി വിഭാഗത്തെ അത് ഏത് മതമായാലും ഞാന്‍ സംരക്ഷിക്കും.”- ഇത്രയുമാണ് സുരേഷ് ഗോപി ഉസ്താദിനോട് പറഞ്ഞത്. സന്തോഷത്തോടെയാണ് ഉസ്താദും കൂട്ടരും സുരേഷ് ഗോപിയെ പറഞ്ഞയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: