തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ മൈം മത്സരം സ്വജനപക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയായി. എസ്എഫ് ഐ നേതൃത്വം നല്‍കുന്ന കോളേജുകള്‍ക്ക് വേണ്ടി എന്തു നെറികേടും കാണിക്കും എന്നതിന് മറ്റൊരു ഉദാഹരണമായി സംസ്‌കൃത കോളേജില്‍ നടന്ന മൈം മത്സരം .
നിയമവലി അനുസരിച്ച് 10 മിനിറ്റുള്ള മൈമിന്റെ അവതരണങ്ങള്‍ക്കിടയില്‍ രണ്ടു മിനിറ്റാണ് അനുവദിക്കുക. തുടങ്ങാന്‍ താമസിച്ചാല്‍ 10 മിനിറ്റില്‍നിന്ന് ആ സമയം കുറയ്‌ക്കും.
യൂണിവേഴ്‌സിറ്റി കേളേജിനു മാത്രം രംഗ സജ്ജീകരണത്തിന് നല്‍കിയത് ഒരു മണിക്കൂര്‍. വിധി കര്‍ത്താക്കള്‍ ഒന്നും പറയാതെ കാത്തിരുന്നു. ചെഗ്വേരയും ചെങ്കോടിയും ഒക്കെയായിരുന്നു അവരുടെ തീം. അവതരണം കഴിഞ്ഞ ഉടന്‍ എസ്എഫ്‌ഐക്കാല്‍ സന്തോഷ പ്രകടനവും നടത്തി. തൊട്ടു പിന്നാലെ മാര്‍ ഇവാനിയോസ് കോളേജ് മൈം അവതരിപ്പിച്ചപ്പോള്‍ ഉടനീളം കൂവല്‍. ഫലം വന്നപ്പോള്‍ യൂണിവേഴ്്‌സിറ്റി കേലേജജിന് ഒന്നാം സ്ഥാനം. ഇവാനിയോസിന് മെഡലില്ല.
വര്‍ഷങ്ങളായി മാര്‍ ഇവാനിയോസ് ആണ് സര്‍വകലാശാല കിരീടം നേടുന്നത്. ഇത്തവണ കെ എസ് യു യൂണിയന്‍ ഭരിക്കുന്നതിനാല്‍ ഒതുക്കലിന്റെ ഭാഗമായിട്ടാണ് എസ് എഫ് ഐയുടെ അട്ടിമറി ശ്രമം.
മത്സരങ്ങള്ുടെ നടത്തിപ്പ് അമ്പേ പാളിയിരുന്നു. 15-20 മണിക്കൂര്‍ വൈകിയാണ് ചില ഇനങ്ങള്‍ നടന്നത്. നിരവധി കുട്ടികള്‍ പങ്കെടുക്കാതെ മടങ്ങി. വിധികര്‍ത്താക്കള്‍ക്ക് കൈക്കൂലി നല്‍കി എന്ന ആരോപണം ഉണ്ടായതിനെതുടര്‍ന്ന് മത്സരം നിര്‍ത്തിവെയക്കേണ്ട സാഹചര്യം ഉണ്ടായി.
സഘര്‍ഷത്തെ തുടര്‍ന്ന് മത്‌സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി. കലോത്സവ വേദികളില്‍ പോലും അക്രമം അഴിച്ചുവിടുന്ന എസ്എഫ്‌ഐയുടെ പ്രവര്‍ത്തികള്‍ക്കെതിരെ ഒ രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
എസ്എഫ്‌ഐയ്‌ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെഎസ്‌യു ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: