തൃശൂര്‍: കേരളത്തിന്റെ വികസനത്തിന് വേണ്ടി കക്ഷിരാഷ്ട്രീയത്തിന് അതീതമായി പോലും പ്രവര്‍ത്തിച്ച നേതാവായ കെ. കരുണാകരന്റെ മകള്‍ പത്മജയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെ വെല്ലുവിളിച്ച് ബിജെപി നേതാവും ആലപ്പുഴ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്. പത്മജയെ ഇനി തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്നും ശോഭാ സുരേദന്രന് വെല്ലുവിളിച്ചു.
തന്റെ അമ്മ പോലെ കാണേണ്ട സഹോദരിക്കെതിരെ ഇത്രയും നീചമായ വാക്കുകള്‍ ഉപയോഗിച്ചു എന്നത് യൂത്ത് കോണ്‍ഗ്രസ് എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചില്ലല്ലോ. രാജ്യത്ത് സ്പീഡോടെ വികസനം നടപ്പാക്കുന്ന മോദിയുടെ അടുത്തേക്ക് വരികയാണ് മറ്റു പാര്‍ട്ടികളിലുള്ളവര്‍.
വ്യാജ ഐഡി കാര്‍ഡുണ്ടാക്കി ചെറുപ്പക്കാരെക്കൊണ്ട് കള്ളത്തരം ചെയ്യാന്‍ പ്രേരിപ്പിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്ക് ജയിക്കാന്‍ വേണ്ടി ഏത് വഴിയും വെട്ടാമെന്ന് തീരുമാനമെടുക്കുന്ന ചെറുപ്പക്കാരന് കരുണാകരന്റെയോ കല്യാണിക്കുട്ടിയമ്മയുടെയും പത്മജയുടെയും പേര് പറയാന്‍ പോലും അര്‍ഹതില്ല. ഇനി അത് തിരുത്തേണ്ടതാണ്. മാപ്പ് പറയേണ്ടതാണ്. – ശോഭാ സുരേന്ദ്രന് പ്രതികരിച്ചു.
അനുജനായിരുന്നെങ്കില് ഒരു അടിവെച്ച് കൊടുക്കാമായിരുന്നു എന്നാണ് സംസ്കാരസമ്പന്നയായി കെ. മുരളീദറന് പോലും തള്ളിപ്പറഞ്ഞതിനോട് കെ. പത്മജ പ്രതികരിച്ചത്. അവരില്‍ കഴിവുകളുണ്ട്. അവര്‍ ഇറങ്ങിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസിനുള്ളിലെ ചെറുതും വലുതുമായ പല നേതാക്കളും വരും. മുരളീധരന്റെ വാട്ടര്‍ലൂ ആയിരിക്കും തൃശൂരെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
മാറാട് കലാപമുണ്ടായപ്പോള്‍ അരയ സമുദായത്തില്‍പ്പെട്ടവരെ രക്ഷിക്കാനല്ല മുരളീധരന് ശ്രമിച്ചത്. പകരം തെളിവ് നശിപ്പിക്കാന്‍ രക്തക്കറ മായ്ക്കാന്‍ പോയ ആളാണ് മുരളീധരന്. എനിക്ക് മാത്രമേ കഴിവുള്ളൂ എന്നും എന്റെ സഹോദരിയെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മുരളിയോട് തൃശൂരിലെ സ്ത്രീകള്‍ ക്ഷമിക്കില്ല. ശ്രീമന്‍ കരുണാകരന് വേദനിച്ച ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൈപിടിച്ച് കൂടെ കരുതലായി നിന്ന സഹോദരിയെ അപമാനിച്ച മുരളീധരനെ തൃശൂരിലെ കോണ്‍ഗ്രസുകാര്‍ തന്നെ ശിക്ഷിക്കും. – ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: