ബെംഗളൂരു: വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ എത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) നിര്‍മിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ വയര്‍ലെസ് നിയന്ത്രണ സംവിധാനമടക്കമുള്ളവയുണ്ടാകും. ആദ്യ വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
160 കിമീ വേഗതയിലാണ് ഇവ സഞ്ചരിക്കുക. ആദ്യ പ്രോട്ടോടൈപ്പ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 11 എസി 3 ടയര്‍ കോച്ചുകളും 4 എസി 2 ടയര്‍ കോച്ചുകളും, ഒരു എസി ഒന്നാം കോച്ചും ഉണ്ടാകും. രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച കുഷ്യനുകളുള്ള കൂടുതല്‍ സുഖപ്രദമായ ബര്‍ത്തുകള്‍, സാധാരണ സ്ഥലങ്ങളില്‍ സെന്‍സര്‍ അധിഷ്ഠിത ലൈറ്റിങ്, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ടോയ്ലറ്റുകളും, ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ വാതിലുകള്‍ തുടങ്ങി ആധുനിക യാത്രാ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: