തൃശൂര്‍: പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് പദ്മജക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത് നിന്ദ്യമായ ആക്രമണം. സഹോദരന് കെ. മുരളീധരന് ഉള്‍പ്പെടെ നടത്തുന്നത് രാഷ്ട്രീയ മര്യാദകളുടെ എല്ലാ അതിര്‍ത്തികളും ഭേദിച്ചുള്ള കടന്നാക്രമണം.
രണ്ടാംനിര കോണ്‍ഗ്രസ് നേതാക്കളാകട്ടെ അവരുടെ കുടുംബത്തേയും പൈതൃകത്തെയും പോലും അപമാനിക്കുന്നു. സമൂഹമാധ്യമങ്ങളിലും വേട്ടയാടല്‍ തുടരുകയാണ്. എന്നിട്ടും പക്വതയോടെ മാത്രമാണ് പത്മജയുടെ പ്രതികരണം. തന്നെ ചതിച്ച, പണം പറ്റിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പോലും അവര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വിവരിക്കുമ്പോഴും ഒരു വ്യക്തിക്കുമെതിരേ അവര്‍ കടന്നാക്രമണം നടത്തിയില്ല. പേരെടുത്ത് പറഞ്ഞത് സഹോദരന് കെ. മുരളീധരന്റേതു മാത്രം.
പൊതുസമൂഹത്തില്‍ നിന്ന് അവര്‍ക്ക് വലിയ പിന്തുണയാണ് കിട്ടുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കോണ്‍ഗ്രസില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോയത്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് എന്ന് നടന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു. പദ്മജയെ വിമര്‍ശിക്കാന്‍ കെ. മുരളീധരന് എന്ത് ധാര്‍മികതയെന്നും പലരും ചോദിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനത്തിനു കാരണക്കാരനായ നേതാവാണ് മുരളീധരന്. കെ. കരുണാകരനെ പാര്‍ട്ടി പിളര്‍ത്താന്‍ പ്രേരിപ്പിച്ചത് മുരളീധരനാണ്.
ഡിഐസിയിലും എന്‍സിപിയിലുമായി ഇടതുമുന്നണിയോട് ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചു. കരുണാകരന്റെ നേതൃത്വത്തില്‍ ശക്തമായിരുന്ന ഐ ഗ്രൂപ്പിനെ മുരളി തകര്‍ത്തു. കോണ്‍ഗ്രസിന് ഇത്രയും ദ്രോഹം ചെയ്ത മറ്റൊരു നേതാവ് കേരളത്തിലില്ല. സ്വന്തം കാര്യസാധ്യത്തിനായി എന്തും ചെയ്യുന്നയാളാണ് കെ. മുരളീധരന് എന്നാണ് ഇതേക്കുറിച്ച് പദ്മജയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് പദ്മജക്കെതിരായ ആക്രമണത്തിലൂടെയും പ്രതികരണങ്ങളിലൂടെയും വെളിപ്പെടുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: