ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ ഒഴികെ എന്‍ഡിഎ ഉള്‍പ്പെടെ ആരെയും സഹായിക്കാമെന്നതാണ് ധീവരസഭ നിലപാടെന്ന് ജനറല്‍ സെക്രട്ടറി വി. ദിനകരന് പറഞ്ഞു. യുഡിഎഫിനും, എല്‍ഡിഎഫിനും പിന്തുണയില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ധീവര സമുദായത്തെ അവഗണിച്ചു. സമുദായത്തെ ദ്രോഹിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. തൃശ്ശൂരില്‍ ടി.എന്‍. പ്രതാപനെ ഒഴിവാക്കിയപ്പോള്‍ ആലപ്പുഴയില്‍ ധീവര സമുദായ അംഗത്തിന് പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് അവഗണിച്ചു.
മുസ്ലിംപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് ബലിയാടായത് ധീവരസമുദായംഗമാണ്. പത്ത് ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ധീവരസഭയേയും സമുദായത്തേയും മത്സ്യത്തൊഴിലാളികളേയും അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളേയും ഭരണകൂടത്തേയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കേണ്ടതില്ല എന്ന് ഈ മാസം രണ്ടിന് ചേര്‍ന്ന ധീവരസഭ നേതൃയോഗം തീരുമാനമെടുത്തിട്ടുണ്ട്.
മത്സ്യത്തൊഴിലാളി മേഖലയില്‍ ഈ സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കടലോര ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ സ്വതന്ത്രമായ മത്സ്യബന്ധന അവകാശത്തെ പോലും നിഷേധിക്കുന്നതാണ്. ഇതു തിരുത്തണമെന്നാവശ്യപ്പെട്ടു നിയമനിര്‍മ്മാണ സമയത്തു രേഖാമൂലം ഭേദഗതിനിര്‍ദേശങ്ങള്‍ ഫിഷറീസ് മന്ത്രിക്കു സമര്‍പ്പിച്ചെങ്കിലും അതില്‍ ഒരു മാറ്റവും വരുത്തുവാന്‍ തയ്യാറായില്ല. 2016 മെയ് 27 മുതല്‍ ഇതുവരെ സമുദായത്തേയും മത്സ്യത്തൊഴിലാളികളേയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നു മുഖ്യമന്ത്രിയോടു നേരിട്ടും അല്ലാതെയും മന്ത്രിമാര്‍ വഴിയും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതിനൊരു അവസരം തരാതെ പ്രതികാരബുദ്ധിയോടുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: