Categories: India

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കമല്‍ഹാസന്‍, ഡി എം കെയ്‌ക്കായി പ്രചാരണം നടത്തും, രാജ്യസഭാ സീറ്റിന് ധാരണ

എംകെ സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമല്‍ ഹാസന്‍ പ്രഖ്യാപനം നടത്തിയത്.

Published by

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍.എന്നാല്‍ തമിഴ്നാട്ടിലെ ഭരണകക്ഷി ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തുണ്ടാകുമെന്നും മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവായ താരം വെളിപ്പെടുത്തി.

മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കമല്‍ ഹാസന്‍ പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമല്‍ ഹാസന് നല്‍കുമെന്ന ധാരണയിലെത്തിയിട്ടുണ്ട്.

താനും തന്റെ പാര്‍ട്ടിയും ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്നാല്‍ ഡി എം കെ സഖ്യത്തിനാവശ്യമായ എല്ലാ പിന്തുണയും നല്‍കും. രാജ്യത്തിന് വേണ്ടിയാണ് ഈ സഖ്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

മക്കള്‍ നീതി മയ്യം ഡിഎംകെ സഖ്യത്തില്‍ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടാണ് കമല്‍ ഹാസന്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഡിഎംകെ സഖ്യം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക