തെക്കുപടിഞ്ഞാറ് ഭാഗത്തിനെ കന്നിമൂല അഥവാ നിരൃതി കോണ്‍ എന്നു പറയുന്നു. വാസ്തുദേവന്റെ പാദം വരുന്ന ഭാഗമാണിത്. ഈ ദിക്ക് ഏറ്റവും ശക്തിയേറിയതാണ്. മറ്റ് ഏഴു ദിക്കിലും ഏഴു ദേവന്മാരാണ്. എന്നാല്‍ ഈ ദിക്കിന്റെ അധിപന് നിരൃതി എന്ന അസുരനാണ്. ഈ ദിക്കിന്റെ പ്രത്യേകത കെട്ടിട നിര്‍മാണം സംബന്ധിച്ചു യാതൊരു അപാകതയും വരാന്‍ പാടില്ല എന്നുള്ളതാണ്. ഈ ഭാഗം തുറസായിടരുത്. ഒരിക്കലും അടുക്കള ഈ ഭാഗത്ത് വരരുത്. കുളിമുറി, കക്കൂസ് എന്നിവയും ഈ ഭാഗത്തു വരാന്‍ പാടില്ല. ഒരു പിശാചായ നിരൃതി അസുരന്മാരുടെ ദേവനാണ്. മറ്റു ദേവന്മാരെ അപേക്ഷിച്ച് അദ്ദേഹം കൂടുതല്‍ കരുത്തനായതുകൊണ്ടു താമസക്കാര്‍ക്ക് ഗുണമായാലും ദോഷമായാലും ഉടന്‍ അടികിട്ടും. അസുരനായതുകൊണ്ട് ഇദ്ദേഹം ക്ഷിപ്രകോപിയാണ്. ശത്രുക്കളെ അദ്ദേഹം ഭ്രാന്തമായ ആവേശത്തോടെ നിഗ്രഹിക്കും. എന്തും കാത്തു സൂക്ഷിക്കുവാന്‍ കഴിവുള്ള ചൈതന്യമാണ്. സത്യം, ന്യായം, നീതി എന്നിവ മുറികെ പിടിക്കും. ഒരു കെട്ടിടത്തെ സംബന്ധിച്ച് ഈ ഭാഗം ഉയര്‍ന്നുതന്നെ നില്‍ക്കണം. ഇരുനില കെട്ടിടം പണിയുമ്പോള്‍ ഒരിക്കലും തെക്കുപടിഞ്ഞാറ് ഭാഗം ഒഴിച്ചിടരുത്. കെട്ടിടത്തിന്റെ മൂല 90 ഡിഗ്രി ആംഗിളില്‍ തന്നെ നില്‍ക്കണം. ഈ ഭാഗത്തു കിണര്‍, സെപ്റ്റിക്ക് ടാങ്ക് കുഴികള്‍ എന്നിവ പാടില്ല. ഈ ഭാഗത്തെ സ്വാധീനിക്കുന്ന ഗ്രഹം രാഹുവാണ്. പ്രധാന ബെഡ്റൂം ഈ ഭാഗത്തു വരുന്നത് ഉത്തമമാണ്.
പടിഞ്ഞാറ് (വരുണദിക്ക്)
ഈ ദിക്കിന്റെ ദേവന് വരുണനാണ്. മനുഷ്യനും മറ്റ് എല്ലാ ജീവജാലങ്ങള്‍ക്കും മഴ അത്യാവശ്യമാണ്. ഇവയെ നിയന്ത്രിക്കുന്നതു വരുണദേവനാണ്. വെള്ളമില്ലാതെ ഭൂമിയില്‍ യാതൊന്നിനും നിലനില്‍പ്പില്ല. പടിഞ്ഞാറു ദര്‍ശനമുള്ള വീടുകളില്‍ താമ സിക്കുന്നവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും. മറ്റുള്ളവര്‍ അവരെ ഭരിക്കുന്നത് ഇഷ്ടപ്പെടുകയില്ല. ഈ വീടുക ളില്‍ താമസിക്കുന്നവര്‍ സ്വതന്ത്രചിന്താഗതിയുള്ളവരായിരിക്കും. ബിസിനസ്സ് സംബന്ധമായിട്ടുള്ളവര്ക്ക് ഈ ദിക്ക് അനുകൂലമാണ്.
കൂടാതെ അധ്യാപകര്‍, മതപ്രചാരകര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കും അനുകൂലമാണ്. പടിഞ്ഞാറുനിന്നു വരുന്ന കാറ്റിന് ചൂടു ഉണ്ടായിരിക്കും. ആയതിനാല്‍ വളരെയധികം ജനല്‍, വാതിലുകള്‍ കൊടുക്കാതിരിക്കുക. പൊക്കമുള്ള വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നതു നല്ലതാണ്. ഈ ദിക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അപാകത സംഭവിച്ചാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് വളരെയ ധികം ദുഷ്പേര് ഉണ്ടാകും. കൂടാതെ അവരുടെ വീട്ടിലോ വ്യാപാരത്തിലോ സ്വസ്ഥത ഉണ്ടാകില്ല. അവരുടെ പുരോഗതിക്ക് തടസമുണ്ടാകും. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം ശനിയാണ്.
വടക്കുപടിഞ്ഞാറ് (വായുകോണ്)
ജീവജാലങ്ങളുടെയെല്ലാം നിലനില്‍പ്പിന് ആധാരമായ വായു ഭഗവാനാണ് വടക്കുപടിഞ്ഞാറ് ദിക്കിന്റെ അധിപന്. വടക്കുപടി ഞ്ഞാറു ഭാഗത്ത് ബെഡ്റൂം എടുക്കുന്നതു നല്ലതാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്കു താമസിക്കുവാന്‍ കൊടുക്കുന്നത് അവരുടെ ആരോഗ്യം, മാനസികനില, വിദ്യാഭ്യാസത്തില്‍ ഉന്നതി, ഭാവിയില്‍ ഒരു നല്ല വരനെ കണ്ടെത്തുന്നതി
നും ഈ ദിക്കു ശുഭകരമായിരിക്കും. പ്ലാനില്‍ ബെഡ്റൂം അല്ലെങ്കില്‍ അടുക്കളയ്ക്കു രണ്ടാം സ്ഥാനമുണ്ട്. കൂടാതെ ഈ ഭാഗത്തു കാര്‍ പോര്‍ച്ച് നിര്‍മിക്കു ന്നതും ശുഭകരമാണ്. ഈ ദിക്കില്‍ നിര്‍മാണപ്രവര്‍ത്തനത്തില്‍ അപാകത സംഭവിച്ചാല്‍ ധനവാന് ദരിദ്രനായി മാറും. ഈ ദിക്ക് വാസ്തുനിര്മിതമായി പണികഴിപ്പിച്ച വീടാണെങ്കില്‍ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും. ഈ ദിക്കില്‍ സ്ത്രീകള്‍ക്കു പ്രസക്തി കൂടുതലാണ്. പണ്ടു കാലത്ത് പ്രസവമുറിയായിട്ട് ഈ ദിക്കിലെ മുറി ഉപയോഗിച്ചിരുന്നു. കെട്ടിടത്തിന്റെ ഈ ഭാഗം ദീര്ഘിപ്പിക്കുവാന് പാടില്ലാത്തതാണ്. ഈ ഭാഗത്തും കിണറോ മറ്റു കുഴികളോ പാടില്ല. വായൂകോണ് നിയമപരമായി പണിഞ്ഞിട്ടുള്ളതാണെങ്കില് ആ ഗൃഹത്തില്‍ വസിക്കുന്നവര്‍ക്ക് എപ്പോഴും സന്തോഷമുള്ളവരായി കാണപ്പെടും. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം ചന്ദ്രന് ആണ്.
വടക്കുദിക്ക് (കുബേരദിക്ക്)
കിഴക്കുദര്ശനം കഴിഞ്ഞാല്‍ രണ്ടാമത് എല്ലാവരും വടക്ക് ദര്ശനമാണു വീടുകള്‍ക്ക് കൊടുക്കാറുള്ളത്. ഇതു സൂര്യന്റെ കിരണങ്ങള്‍ കൂടുതലായി കിഴക്കും വടക്കും കിട്ടുന്നതു കൊണ്ടാണ്. ഒരു വിശുദ്ധ ദിക്കായിട്ടാണു വടക്കിനെ കാണുന്നത്. വടക്കിന്റെ അധിപന് കുബേരദേവനാണ്. അദ്ദേഹത്തിന്റെ വാഹനം മനുഷ്യനാണ്. എല്ലാ സൗഭാഗ്യങ്ങളും ഉള്ള ദേവനാണ് കുബേരനെങ്കിലും പ്രകൃതി അദ്ദേഹത്തിന് കുഷ്ഠരോഗം നല്‍കിയിട്ടുണ്ട്. വടക്കു ദര്‍ശനമായി നില്ക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍ ഔദ്യോഗിക പദവികളില്‍ ശോഭിക്കുന്നവരും വക്കീല്‍, ഡോക്ടര്‍ എന്നീ വിഭാഗങ്ങളില്‍ പ്രഗല്‍ഭരുമായിരിക്കും. കൂടാതെ അന്തസ്സും അഭിമാനവും നിലനിര്ത്തുന്നവരുമായിരിക്കും. വടക്കുകിഴക്കേ മൂലഭാഗം (ഈശാനകോണ്) പൂജാമുറിയായി എടുക്കുന്നത് ഉത്തമമാണ്. പണ്ടു കാലത്ത് ഗൃഹങ്ങള്‍ നിര്‍മിക്കുമ്പോള്‍ കിഴക്ക് ദര്‍ശനമായോ അല്ലെങ്കില്‍ വടക്കു ദര്‍ശനമായോ പൂമുഖം കൊടുത്തിരുന്നു. സൂര്യകിരണങ്ങള്‍ കൂടുതലായി കിഴക്കും വടക്കും കിട്ടുന്നതുകൊണ്ടാണ് ഇങ്ങനെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നട ത്തിയിരുന്നത്. വടക്കുഭാഗത്തിന് അപാകത സംഭവിച്ചാല്‍ അവി ടുത്തെ സ്ത്രീകള്‍ക്ക് നിരന്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവു കയും ദിവസവും ചികിത്സ ആവശ്യമായി വരികയും ചെയ്യും. ഈ ഭാഗത്തുനിന്ന് ലഭിക്കുന്ന കാറ്റിനു തണുപ്പും സുഖകരമായ അനുഭൂതിയും ഉണ്ടായിരിക്കും. ഈ ദിക്കില്‍ വീടുവച്ച് താമസിക്കുന്നവര്‍ കൂടുതലും ക്ഷമാശീലമുള്ളവരായിരിക്കും. എന്തും മറക്കാനും പൊറുക്കാനും ഇവര്‍ക്കു മനസ്സുണ്ടാകും. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം ബുധനാണ്.
(തുടരും)
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍) Ph: 9447586128
പ്രതികരിക്കാൻ ഇവിടെ എഴുതുക: