ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ അഞ്ചാമത്തേതാണ് വൈദ്യനാഥലിംഗക്ഷേത്രം. ജാര്‍ഖണ്ഡിലെ വൈദ്യനാഥലിംഗം കാമക്രോധവികാരങ്ങള്‍ക്ക് അടിമയായവര്‍ക്കും ദുഃഖത്തിലും അശാന്തിയിലും കഴിയുന്ന മനുഷ്യാത്മാക്കള്‍ക്കും ജ്ഞാനാമൃതം നല്കി അമരന്മാരും പരിശുദ്ധരും രോഗമില്ലാത്ത മനുഷ്യരുമായി ജീവിക്കാന്‍ ഭഗവാന് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ജാര്‍ഖണ്ഡിലെ ദേവ്ഗര്‍ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവപുരാണത്തില്‍ ‘വൈദ്യനാഥം ചിന്താഭുവനേ’ എന്നു കാണാം.
ഭീമാശങ്കര്‍ ക്ഷേത്രം: ഭീമാശങ്കര്‍ ക്ഷേത്രം മഹാരാഷ്ട്രയില്‍, സഹ്യാദ്രിയുടെ മടത്തട്ടില്‍ ഭീമാനദിക്കരയിലാണുള്ളത്. പ്രസിദ്ധമായ ചന്ദ്രഭാഗാനദിയുടെ മൂലനദിയാണ് ഭീമ. അതിന്റെ ഉല്പത്തി സ്ഥാനം മോക്ഷകുണ്ഡം എന്നറിയപ്പെടുന്നു. പതിനാല് ലോകവും അടക്കി വാഴാന്‍ ശ്രമിച്ച് സാധുക്കളെ ഉപദ്രവിച്ച ഭീമാസുരനെ ഭഗവാന് വധിച്ചതു കൊണ്ടാണ് ഈ പ്രദേശത്തിനും ക്ഷേത്രത്തിനും ഭീമാശങ്കര്‍ എന്ന പേര് വന്നത്. ഭീമാശങ്കര്‍ ജ്യോതിര്‍ ലിംഗക്ഷേത്രത്തില്‍ രണ്ട് നന്ദീശ്വരന്മാര് ഉണ്ട്.
രാമേശ്വരലിംഗം: ഭാരതത്തിന്റെ തെക്കു ഭാഗത്ത് കടലോരത്താണ് ജ്യോതിര്‍ലിംഗമുള്ള രാമേശ്വരം (രാമനാഥസ്വാമി) ക്ഷേത്രമുള്ളത്. കടല്ക്കരയില് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ നാല് ഭാഗത്തായി 24 വിശേഷ തീര്‍ത്ഥങ്ങളുണ്ട്. ശ്രീരാമന് ശക്തി പ്രദാനം ചെയ്തവന് എന്ന അര്‍ത്ഥത്തില്‍ മഹാദേവന് ഇവിടെ, രാമേശ്വരന് എന്നറിയപ്പെടുന്നു. ലങ്കാ
പുരി ലക്ഷ്യമാക്കി നടന്ന ശ്രീരാമലക്ഷ്മണഹനുമാദികള് രമേശ്വരത്ത് പാലം നിര്‍മ്മിക്കുന്നതിന് മുമ്പ് പരമേശ്വരപൂജ നടത്തുന്നു. ശ്രീരാമന് ഹനുമാനോട് കൈലാസത്തില്‍ പോയി ശിവലിംഗം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. പലയിടത്തും തിരക്കിയിട്ടും കിട്ടാന്‍ താമസിച്ചതുകൊണ്ട് പരമേശ്വനെ ധ്യാനിച്ചു കിട്ടിയ ശിവലിംഗവും കൊണ്ട് ഹനുമാന് വന്നപ്പോഴേയ്ക്കും പ്രതിഷ്ഠയ്ക്ക് കാലതാമസം വന്നതിനാല്‍ മണ്ണ് കൊണ്ടുള്ള ശിവലിംഗം പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ഹനുമാന്റെ സങ്കടവും കോപവും അടക്കാന്‍ മണ്ണിലെ ശിവലിംഗം മാറ്റുവാന്‍ ശ്രീരാമന് നിര്‍ദ്ദേശം നല്കി. ഹനുമാന് എത്ര ശ്രമിച്ചിട്ടും കഴിയാതെ ദൂരെ തെറിച്ചു വീണു. ‘ഞാന്‍ നിര്‍മ്മിച്ച ശിവലിംഗത്തെ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ക്കും അനക്കാന്‍ കഴിയില്ല. ഈ സ്ഥലത്ത് വരുന്നവര്‍ ഹനുമാന് കൊണ്ടുവന്ന ശിവലിംഗം ആദ്യം കാണണം, വിശ്വനാഥലിംഗം എന്ന് ഇതറിയപ്പെടും ‘എന്ന് ശ്രീരാമന് അരുളിച്ചെയ്തു. നാമംകൊണ്ട് തന്നെ പ്രസിദ്ധമായ ജ്യോതിര്‍ലിംഗമായ രാമേശ്വരലിംഗം പ്രദക്ഷിണം ചെയ്താല്‍ സായൂജ്യം ലഭിക്കുമെന്നാണ് വിശ്വാസം.
നാഗേശ്വരലിംഗം: ശില്പകലകള്ക്ക് പ്രസിദ്ധമായ നാഗേശ്വരലിംഗ ക്ഷേത്രം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യാത്മാക്കളിലുള്ള ദുര്വികാരസര്പ്പങ്ങളെ ജ്ഞാനയോഗശാന്തികൊണ്ട് ഭസ്മമാക്കി അവര്‍ക്ക് സത്യമായ സുഖം അനുഭവിക്കാനുള്ള വഴി കാണിച്ചു കൊടുത്തതുകൊണ്ടാണ് ക്ഷേത്രത്തിന് നാഗേശ്വരലിംഗമെന്ന പേര് വന്നതെന്നാണ് വിശ്വാസം.
കാശിവിശ്വനാഥലിംഗം: ഒമ്പതാമത്തേത് കാശിവിശ്വനാഥ ലിംഗ ക്ഷേത്രമാണ്. ഏറ്റവും ഉയര്‍ന്ന തീര്‍ത്ഥസ്ഥാനങ്ങളില്‍ ഒന്നായി ഇത് അറിയപ്പെടുന്നു. മുക്തിക്ഷേത്രമെന്നും വിളിക്കുന്ന ഈ ക്ഷേത്രം ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. സമസ്തബ്രഹ്മ സ്വരൂപനും, ഭോഗമോക്ഷപ്രദാതാവുമായ അവതാരമാണ് വിശ്വേശ്വരന്. സത്യയുഗം എന്ന പുതിയ ലോകം സൃഷ്ടിയിലൂടെ നിര്‍വ്വഹിച്ച് സ്ഥിതി ചെയ്യുന്നതിനാല്‍ വിശ്വത്തിന്റെ നാഥന് എന്നര്‍ത്ഥത്തില്‍ വിശ്വനാഥ ലിംഗ ക്ഷേത്രമായി അറിയപ്പെടുന്നു.
ത്രംയംബകേശ്വരലിംഗം: പത്താമത്തേത് ത്രംയംബകേശ്വരലിംഗമാണ്. മഹാരാഷ്ട്രയില്‍ ബ്രഹ്മഗിരി മലയില്‍ ഗോദാവരിയുടെ തീരത്താണ് ഈ ക്ഷേത്രം. ഗൗതമന് എന്ന മഹര്‍ഷിയുടെ പ്രാര്‍ഥന അനുസരിച്ചാണ് ശ്രീ ശങ്കരന് ജ്യോതിര്‍ ലിംഗത്തില്‍ നിലകൊണ്ടത്. ഭഗവാനെ ദര്‍ശിക്കുന്നവര്‍ക്കും സ്പര്‍ശിക്കുന്നവര്‍ക്കും സകല ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്നുവെന്നാണ് വിശ്വാസം.
കേദാരലിംഗം: പതിനൊന്നാമത്തേത് കേദാരലിംഗമാണ്. ഇത് ഹിമാലയത്തില്‍ കേദാരനാഥില്‍ സ്ഥിതിചെയ്യുന്നു. നരനാരായണന്മാര് കേദാരലിംഗത്തെ നിത്യവും പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നു. ഇവിടെ എത്തി പൂജിക്കുന്നവര്‍ക്ക് മോക്ഷപാപ്തി കൈവരുന്നതായി പറയപ്പെടുന്നു.
ഘൃഷ്ണേശ്വരലിംഗം: പന്ത്രണ്ടാമത്തേത് ഘൃഷ്ണേശ്വരലിംഗമാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദിന് അടുത്ത് സ്ഥിതിചെയ്യുന്നു. ഭക്തര്‍ക്ക് ജ്ഞാനോദയം നല്കി അമരലോകത്തേയ്ക്ക് പോകാന്‍ പ്രാപ്തരാക്കുന്നു. മഹാദേവനെ ഇവിടെ ഘൃഷ്ണേശ്വരന്‍ എന്ന പേരില്‍ പൂജിക്കുന്നു. ശ്രീകോവിലില്‍ ശിവലിംഗം ചുവപ്പു നിറത്തിലാണ് കാണപ്പെടുന്നത്. മറാഠി ഭാഷയില്‍ കുങ്കുമപ്പൂവിന് ഘൃഷ്ണ എന്നാണ് പറയുന്നത്. ഇവിടുത്തെ ശിവലിംഗം കടും ചുവപ്പായതിനാല്‍ ഘൃഷ്ണേശ്വരര് എന്നും അറിയപ്പെടുന്നു. രമ്യ മനോഹരവും വിശാലവുമായ ഇലരൂപത്തിലുള്ള ക്ഷേത്രത്തില്‍ കൂടികൊള്ളുന്ന ഘൃഷ്ണേശ്വരന്‍ എന്ന സാക്ഷാല്‍ സദാശിവനേയും പന്ത്രണ്ട് ശിവലിംഗത്തേയും ശിവഭക്തര്‍ ശിവരാത്രിനാളില്‍ ദര്‍ശനത്തിലൂടെയും ജപത്തിലൂടെയും നമസ്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: