തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന്റെ വിധി നിര്‍ണയത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍. ഷാജി, ജിബിന്‍, ജോമെറ്റ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സര്‍വകലാശാല യൂണിയനാണ് വിധികര്‍ത്താക്കള്‍ക്കെതിരെ പരാതി നല്‍കിയത്.എന്നാല്‍ തങ്ങളെ കുടുക്കിയതാണെന്നാണ് വിധികര്‍ത്താക്കള്‍ പറയുന്നത്. കോഴ ആരോപണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കലോത്സവം പുനരാരംഭിച്ചു.
കഴിഞ്ഞ ദിവസം നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയര്‍ന്നത്. നേരത്തെ കലോത്സവത്തിന്റെ പേര് വിവാദമായിരുന്നു. പാലസ്തീന് തീവ്രവാദവുമായി ബന്ധപ്പെട്ട ഇന്‍തിഫാദ എന്ന പേരായിരുന്നു എസ് എഫ് ഐ നേതൃത്വത്തിലുളള സര്‍വകലാശാല യൂണിയന് കലാത്സവത്തിന് നല്‍കിയത്. നിലമേല്‍ എന്‍ എസ് എസ് കോളേിലെ എ ബി വി പി പ്രവര്ത്തകന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പേര് മാറ്റാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: