പ്രതികരണ തൊഴിലാളികളുടെ ഉത്സവ കാലമാണിപ്പോള്‍. കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് ഭേദമൊന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞതുകേട്ടില്ലെ. ‘എല്ലിന്‍ കഷണം കണ്ടാല്‍ ചാടി വീഴുന്നവരായി കോണ്‍ഗ്രസ് മാറി. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നയാളും ഐടി സെല്‍ കണ്‍വീനറുമായിരുന്നയാളും ബീജെപിയിലെത്തി. വേണ്ടി വന്നാല്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന ആളാണ് മറ്റൊന്ന്. ആര്‍എസ്എസ് ശാഖയ്‌ക്ക് സംരക്ഷണം നല്‍കിയെന്ന അവകാശവാദം വെറും വീമ്പ് പറച്ചിലല്ല’. പദ്മജ ബിജെപിയില്‍ ചേര്‍ന്നതാണ് എല്ലാവര്‍ക്കും പുകില്‍.
കോണ്‍ഗ്രസ് നേതാക്കള്‍ പലരും സിപിഎമ്മിലെത്തിയിട്ടുണ്ട്. ഏതെല്ല് മുഖ്യമന്ത്രി എറിഞ്ഞുകൊടുത്തിട്ടാണങ്ങിനെ? ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവി, അതുമല്ലെങ്കില്‍ ക്യാബിനറ്റ് പദവിയോടെ പുതിയ ചുമതല. പോരാത്തവര്‍ക്ക് ലോകസഭാ നിയമസഭാ സ്ഥാനാര്‍ത്ഥി. അതൊക്കെയല്ലെ എല്ലിന്‍ കഷണങ്ങള്‍. ഇതൊന്നുമില്ലാതെ എത്രയെത്ര നേതാക്കളും അണികളും സിപിഎം ഓഫീസുകളും ബിജെപിയുടേതായിട്ടുണ്ട്. പശ്ചിമബംഗാളിലും തൃപുരയിലും മാത്രമല്ല. കേരളത്തിലുമുണ്ട്.
ബിജെപിക്ക് പശ്ചിമ ബംഗാളില്‍ 2009ല്‍ ഒറ്റ സീറ്റെങ്കിലും ലോകസഭയിലുണ്ടായിരുന്നോ? 35 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിന് ഇന്ന് ഒരൊറ്റ സീറ്റുപോലുമില്ല നിയമസഭയില്‍. ബിജെപിക്ക് 18 സീറ്റുണ്ട് ലോകസഭയില്‍. നിയമസഭയില്‍ 74 സീറ്റും, 38.14 ശതമാനം വോട്ടും. തൃണമൂല്‍ പേടിയില്‍ ഓഫീസുകളെല്ലാം ബിജെപി ഓഫീസുകളാക്കി. ത്രിപുരയിലും സ്ഥിതി മറിച്ചല്ല. അവിടെ 57 ശതമാനത്തിലധികമാണ് വോട്ട്.
കള്ള വോട്ടര്‍ കാര്‍ഡുണ്ടാക്കി യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റായ ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പദ്മജ ‘തന്തയ്‌ക്ക് പിറക്കാത്ത മകളായി ചരിത്രത്തില്‍ ഇടംപിടിക്കു’മെന്നാണ് അയാള്‍ പറഞ്ഞത്. അതിനി കോടതിയിലേക്കാണ് നീങ്ങുകയെന്ന് പദ്മജ പറഞ്ഞു കഴിഞ്ഞു. ഇ ഡി പേടിയിലാണ് പദ്മജ ബിജെപിയിലെത്തിയതെന്ന് ബിന്ദുകൃഷ്ണ. അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നാണ് മുരളീധരന്‍ മൊഴിഞ്ഞത്. ‘അച്ഛന്റെ ശവക്കല്ലറയില്‍ സംഘികള്‍ നിരങ്ങാന്‍ അനുവദിക്കില്ല. പാര്‍ട്ടിയെ ചതിച്ചവളുമായി ഒരു ബന്ധവുമില്ല’. അങ്ങനെ പോകുന്നു ശാപവാക്കുകള്‍. എനിക്കിങ്ങനെ ഒരച്ഛനില്ലെന്ന് പരസ്യമായി വിളിച്ചു പറഞ്ഞ മകനാണ് ഇപ്പോള്‍ എനിക്കിനി ഒരു പെങ്ങളില്ലെന്നും പറയുന്നത്. അച്ഛന്‍ പിണങ്ങിപ്പോയപ്പോഴും കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന മകളാണ് പദ്മജ. ഇപ്പോള്‍ കോണ്‍ഗ്രസ്സിന് നേതാവില്ല. ബിജെപിയെ നയിക്കാനും കേന്ദ്രസര്‍ക്കാരിനെ നയിക്കാനും ശക്തനായ നേതാവുണ്ട്. അതാണ് നരേന്ദ്രമോദി. അദ്ദേഹത്തിനൊപ്പമാണ് ഇനി പദ്മജ. അവരിനി ബിജെപിക്കൊപ്പമാണ്. പദ്മജ തന്തയ്‌ക്ക് പിറക്കാത്ത മകളാണെന്ന് പറഞ്ഞ മാങ്കൂട്ടത്തിനെതിരെ ശബ്ദിക്കാന്‍ മുരളിക്ക് നട്ടെല്ലുണ്ടാകുമോ?
കെ. കരുണാകരന്റെ ആത്മാവ് കെ. മുരളീധരനൊപ്പമാണോ? പദ്മജക്കൊപ്പമാണോ? ഒരു സംശയവുമില്ല. ഏറെ മുമ്പുതന്നെ ലീഡറുടെ ആത്മാവ് ബിജെപിക്കൊപ്പമാണ്. അല്ലെങ്കില്‍ പദ്മജക്കൊപ്പമാണ്. കരുണാകരന്‍ തന്നെ ‘പതറാതെ മുന്നോട്ട്’ എന്ന ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. അതിങ്ങനെ; ”അക്കാലത്ത് എന്റെ മനസ്സില്‍ എപ്പോഴും വീടിനെക്കുറിച്ച് ആഹ്ലാദം പകരുന്ന അനുഭവങ്ങളുണ്ടായിരുന്നു. അതു പകര്‍ന്നത് എന്റെ പേരക്കുട്ടികളാണ്. വീട്ടിലെത്തിയാല്‍ അവരുടെ സാമീപ്യം എനിക്ക് അനല്‍പ്പമായ ആഹ്ലാദം പകരും. അവരുടെ മുത്തശ്ശിയായി കല്യാണിയും. ഞങ്ങളുടെ ജീവിതത്തിലെ ആനന്ദകരമായ നിമിഷങ്ങളാണവ. 85 ജനവരിയിലാണ് മുരളി വിവാഹം കഴിച്ചത്. കോഴിക്കോട് ബിലാത്തിക്കുളത്തുനിന്ന് ആലോചന കൊണ്ടുവന്നതും എന്റെ സഹപ്രവര്‍ത്തകരാണ്.
ശങ്കരനാരായണന്റെ മകള്‍ ജ്യോതിയുടെയും മുരളിയുടെയും ജാതകപ്പൊരുത്തവും വിശേഷമായിരുന്നു. ഒരു മിച്ച ഭൂമിക്കേസ് വന്നപ്പോള്‍, ആ കുടുംബത്തിനെതിരെ ഓര്‍ഡര്‍ ഇട്ട ആളാണ് ഞാന്‍. ഞാനത വരോട് പറയുകയും ചെയ്തു. പദ്മജയെ അയച്ചപ്പോഴും ജ്യോതിയെ സ്വീകരിച്ചപ്പോഴും ഒന്നും കൊടുത്തുമില്ല, വാങ്ങിയുമില്ല. ആലോചന വന്നപ്പോള്‍ മുരളിയുടെ അഭിപ്രായവും കല്യാണിയുടെ അഭിപ്രായവുമൊക്കെ ഒന്നായി. എനിക്ക് ഓമനിക്കാന്‍ ഈശ്വരന്‍ രണ്ടു ഓമനകളെക്കൂടി തന്നു. ഐശ്വര്യയും കരുണും അരുണും ശബരിയുമായി പേരക്കുട്ടികള്‍ നാല്. ഒരു യാത്ര കഴിഞ്ഞുവന്നാല്‍ ചോക്‌ളേറ്റോ സമ്മാനമോ ഇല്ലാതെ വീട്ടിലെത്താന്‍ പറ്റാതായി. മുരളി രാഷ്‌ട്രീയത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ്സിലെ മറ്റു ചെറുപ്പക്കാരോടൊപ്പം അവന്‍ വളര്‍ന്നു. അന്നൊക്കെ അവന്‍ രാഷ്‌ട്രീയത്തില്‍ വരുന്നതില്‍ ഞാന്‍ ഒട്ടും താല്‍പ്പര്യം കാണിച്ചില്ല. മകന്‍ സജീവമായപ്പോള്‍ ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുമില്ല. പക്ഷേ, കരുണാകരന്റെ മകന്‍ എന്നത് ഒരയോഗ്യതയായി കൊട്ടിപ്പാടാന്‍ ആളുകളുണ്ടായി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളുടെ മക്കള്‍ക്ക് രാഷ്‌ട്രീയത്തില്‍ വരാം, പ്രവര്‍ത്തിക്കാം. കേരള കോണ്‍ഗ്രസ്സായാലും ആര്‍എസ്പിയായാലും പ്രശ്‌നമല്ല. പക്ഷേ, അവന്‍ കരുണാകരന്റെ മകനായിപ്പോയി. സേവാദളിന്റെ ചെയര്‍മാനായും കെപിസിസി സെക്രട്ടറിയായും മികവ് കാണിച്ചപ്പോള്‍ അവനെ അംഗീകരിക്കാന്‍ ആളുണ്ടായി. ലോക്‌സഭാസ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോള്‍ അവന് സീറ്റ് നല്‍കാന്‍ എതിര്‍പ്പുണ്ടായില്ല. ആന്റണിയാണ് പേര് നിര്‍ദേശിച്ചത്.” എന്താ പോരെ. അച്ഛന് മൂത്രശങ്ക വന്നപ്പോള്‍ ആന്റണി നിര്‍ദ്ദേശിച്ചു. മുരളി എംപിയായി. അങ്ങനെയുള്ള ആന്‍ണിയുടെ മകന്‍ അനില്‍ ആന്റണിയും കരുണാകരന്റെ, ‘ലീഡറു’ടെ മകള്‍ പദ്മജയും ബിജെപിയായി. മുരളീധരന്‍ നാളെ ബിജെപിയാകില്ലെന്ന് ആരുകണ്ടു. കേരളം പിടിക്കുമെന്ന് മോദി പറഞ്ഞു. അപകടം മനസ്സിലാക്കണമെന്നാണ് മുരളി പറഞ്ഞത്. അപകടം അടുത്തെത്തി മുരളീധരാ. നമുക്ക് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: