Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് ജല്‍-ജീവന്‍ പദ്ധതി സ്തംഭനത്തില്‍

അജികുമാര്‍ by അജികുമാര്‍
Mar 9, 2024, 09:00 am IST
in Kerala

കോഴഞ്ചേരി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ജല്‍-ജീവന്‍ പദ്ധതി സ്തംഭനത്തിലേക്ക്. രാജ്യത്താകെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍-ജീവന്‍. കേരളത്തില്‍ പദ്ധതി ചെലവിന്റെ 45 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും വഹിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത് 15 ശതമാനവും 10 ശതമാനവും ആണ്.

2020 ഒക്ടോബര്‍ എട്ടിനാണ് കേരളത്തില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. 2021 ല്‍ സംസ്ഥാനം 311.25 കോടിയും 2022ല്‍ 1,059.57 കോടിയും പോയ വര്‍ഷം 1,053 കോടിയും ഉള്‍പ്പെടെ 4,200 കോടി ചെലവഴിച്ചപ്പോള്‍ കേന്ദ്ര വിഹിതമായി 4,600 കോടി ലഭിച്ചു. സംസ്ഥാനത്ത് ആകെ നല്‌കേണ്ടത് 53.19 ലക്ഷം ടാപ് കണക്ഷനുകളാണ്. ആദ്യ 14 മാസത്തിനകം കേരളത്തില്‍ നല്കാനായത് 15.01 ലക്ഷം കണക്ഷനുകള്‍ മാത്രമാണ്. കേന്ദ്ര വിഹിതം ഉപയോഗിച്ച് ഒട്ടുമിക്ക പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും ബാക്കി ജോലികള്‍ എങ്ങുമെത്താത്ത അവസ്ഥയാണ്. വാട്ടര്‍ അതോറിറ്റിയ്‌ക്കാണ് നടത്തിപ്പു ചുമതല.

പൈപ്പ് ലൈന്‍ സ്ഥാപനത്തിനു പുറമേ ജല ശുദ്ധീകരണ പ്ലാന്റകളും വന്‍ വാട്ടര്‍ ടാങ്കുകളും ഉള്‍പ്പടെ വമ്പന്‍ പദ്ധതികള്‍ നിശ്ചയിച്ച പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതത്തിന്റെ 15 ശതമാനം കണ്ടെത്തുക പ്രയാസമാണ്. ഗുണഭോക്താക്കളില്‍ നിന്ന് 10 ശതമാനം തുക കണ്ടെത്തുന്നതും പ്രായോഗികമല്ല. പദ്ധതി അനിശ്ചിതമായി നീളാതിരിക്കണമെങ്കില്‍ പഞ്ചായത്ത്-ഗുണഭോക്തൃ വിഹിതങ്ങള്‍ ഉള്‍പ്പെടെ 25 ശതമാനം തുക കൂടി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.

ഹഡ്‌കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് നാമമാത്ര പലിശയില്‍ വായ്‌പ ഏര്‍പ്പെടുത്താമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും തിരിച്ചടവ് വന്‍ ബാധ്യതയാവും . പാര്‍പ്പിട പദ്ധതിയായ പിഎംഎവെ-ലൈഫ് മിഷനു വേണ്ടി മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും വലിയ വായ്‌പ എടുത്തിട്ടുള്ളതും പ്രശ്‌നമാണ്.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക പോലും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിനാല്‍ ജല്‍-ജീവന്‍ കരാറുകാര്‍ക്ക് ചെയ്ത ജോലികളുടെ പണം പോലും ലഭിച്ചിട്ടില്ല. ഇതിന് പുറമെ പൊതുമരാമത്ത്, പഞ്ചായത്ത്, നഗരസഭ റോഡുകള്‍ കുത്തിപ്പൊളിച്ച വകയില്‍ നഷ്ടപരിഹാരവും നല്‌കേണ്ടതുണ്ട്.

 

Tags: financial crisisKerala NewsJal-jeevan projectstalled
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

Kerala

സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്

World

വിലക്കയറ്റം: ഇറാനില്‍ വന്‍ കലാപം; ആറു മരണം

Kerala

സാമ്പത്തിക പ്രതിസന്ധി ഒരു പ്രശ്‌നമേ അല്ല; വരുന്നൂ ലോക കേരള സഭ അഞ്ചാംപതിപ്പ് ജനുവരി 29ന്

Thiruvananthapuram

ജീവന്‍ പിടിച്ചുനിര്‍ത്താന്‍ വേണം 18 ലക്ഷം; മകളുടെ പഠനവും നിലച്ചു: ആശങ്കയോടെ ഒരമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.