തൃശ്ശൂര്‍: പദ്മജ കോണ്‍ഗ്രസ് വിട്ടതിന്റെ പ്രതികാരമായിട്ടാണ് സഹോദരന് കെ. മുരളീധരനെ വടകരയില്‍ നിന്ന് പൊടുന്നനെ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാക്കിയത്. വടകരയില്‍ പി. ജയരാജനെ തോല്‍പ്പിച്ച മുരളിയെ അവിടെ നിന്ന് മാറ്റേണ്ട യാതൊരു സാഹചര്യവും ഇല്ല.
ടി. എന്‍ പ്രതാപന് തൃശ്ശൂരില്‍ പ്രചാരണം നല്ല രീതിയില്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റര്‍ അടിച്ചു. മതിലെഴുതി. ഇത്രയും ആയിട്ട് പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുന്നത് ഉചിതമല്ല. അല്ലെങ്കില്‍ മാറ്റം വരാമെന്ന് പ്രതാപനോട് നേരത്തെ പറയണമായിരുന്നു. ഇപ്പോള്‍ മുരളിയെ കൊണ്ടുവരുന്നതില്‍ അനൗചിത്യമുണ്ട്. പഴയ തൃശ്ശൂര്‍ അല്ല ഇപ്പോഴത്തേത്. ഇവിടെ മുരളിയെ കൊലയ്ക്ക് കൊടുക്കാന്‍ കൊണ്ടുവന്നതാണ്. പദ്മജ ബിജെപിയിലേക്ക് പോയതിന്റെ പ്രതികാരം തീര്‍ക്കാനാണിതെന്ന് ഒറ്റവാക്കില്‍ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: