ശ്രീനഗര്‍: ഗോളടിക്കാന്‍ സൗകര്യത്തിന് നരേന്ദ്ര മോദിക്ക് പാസ് നല്‍കരുതെന്ന് ഇന്‍ഡി സഖ്യത്തിലെ നേതാക്കളോട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ഇന്‍ഡി സഖ്യത്തിലെ നേതാവും ആര്‍ജെഡി തലവനുമായ ലാലു പ്രസാദ് യാദവിന്റെ ‘മോദിക്ക് കുടുംബമില്ല’ എന്ന പ്രസ്താവനയെക്കുറിച്ചാണ് ഒമര്‍ അബ്ദുള്ള പരാമര്‍ശിച്ചത്.
ഇത്തരം പ്രസ്താവനകള്‍ ഗുണം ചെയ്യില്ല. പ്രധാനമന്ത്രിയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് സൂക്ഷിച്ച് വേണം. ഗോളടിക്കാന്‍ പാകത്തിന് അദ്ദേഹത്തിന് പാസ് നല്കിക്കൊണ്ടിരിക്കരുത്, ഒമര്‍ അബ്ദുള്ള നിര്‍ദേശിച്ചു. മോദിക്ക് കുടുംബമില്ല എന്ന ലാലുവിന്റെ പ്രസ്താവനയ്ക്കു പിന്നാലെ മോദി കാ പരിവാര്‍ (ഞങ്ങള്‍ മോദിയുടെ കുടുംബം) എന്ന മറുപടി രാജ്യത്താകെ തരംഗമായിരുന്നു. 140 കോടി ജനങ്ങളാണ് എന്റെ കുടുംബം എന്ന് മോദിയും മറുപടി നല്കി. രാജ്യത്തെ രാഷ്ട്രീയ കുടുംബങ്ങള്‍ സ്വന്തം വീട്ടിലെ മക്കള്‍ക്കും ചെറുമക്കള്ക്കുമായി അധികാരം പ്രയോജനപ്പെടുത്തിയപ്പോള്‍ ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും മോദി പറഞ്ഞിരുന്നു.
മോദിക്കെതിരെ എപ്പോഴൊക്കെ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ അതൊക്കെ ബിജെപിക്ക് ഗുണമായി വന്നിട്ടുണ്ട്. സെല്‍ഫ് ഗോള്‍ അടിക്കുന്നതിനു തുല്യമാണ് ഇത്തരം പ്രസ്താവനകള്‍, ഒമര്‍ അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: